സാ​റാ തോ​മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കും
Sunday, January 23, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ അം​ഗം രാ​ജി പി. ​രാ​ജ​പ്പ​ന്‍റെ രാ​ജി​യേ തു​ട​ര്‍​ന്നു​ള്ള ഒ​ഴി​വി​ല്‍ ജ​ന​താ​ദ​ള്‍ അം​ഗം സാ​റാ തോ​മ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​കും. എ​ല്‍​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് സി​പി​ഐ പ്ര​തി​നി​ധി ഒ​രു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി സ്ഥാ​നം രാ​ജി​വ​ച്ച​ത്.

നി​ല​വി​ലെ ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഡാ​ലി​യ സു​രേ​ഷ് തോ​മ​സി​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ കാ​ര​ണം ഡാ​ലി​യ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ച​തി​നേ തു​ട​ര്‍​ന്നാ​ണ് അ​ടു​ത്ത ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ജ​ന​താ​ദ​ള്‍ പ്ര​തി​നി​ധി​ക്കു വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം ല​ഭി​ക്കു​ക. കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​നെ​യാ​ണ് സാ​റാ തോ​മ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. രാ​ജി പി. ​രാ​ജ​പ്പ​ന്‍റെ രാ​ജി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അം​ഗീ​ക​രി​ച്ചു. പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.