കു​ന്പ​ഴ​യി​ൽ ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
Monday, January 24, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ​യി​ലെ ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച് തു​റ​ന്നു ന​ൽ​കി​യി​രു​ന്നു.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

കു​ന്പ​ഴ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള ശു​ചി​മു​റി സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ന്നേ​ദി​വ​സം ന​ട​ക്കും. ടേ​ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് ശു​ചി​മു​റി സ​മു​ച്ച​യം. ന​ഗ​ര​സ​ഭ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് എ​ൻ​എ​ച്ച്എം ആ​ശു​പ​ത്രി. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം വ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ ഉ​പ​ന​ഗ​ര​മാ​യ കു​ന്പ​ഴ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മാ​റും.