മാ​രാ​മ​ണ്‍, ചെ​റു​കോ​ൽ​പ്പു​ഴ മ​ണ​ൽ​പ്പു​റ​ങ്ങ​ളു​ടെ സ​ജ്ജീ​ക​ര​ണം തു​ട​ങ്ങി
Tuesday, January 25, 2022 10:49 PM IST
പ​ത്ത​നം​തി​ട്ട: തു​ട​ർ​ച്ച​യാ​യ പ്ര​ള​യം പ​ന്പ​യു​ടെ തീ​ര​ങ്ങ​ൾ​ക്കു സ​മ്മാ​നി​ച്ച​ത് ചെ​ളി​ക്കു​ണ്ടു​ക​ളും മ​ണ്‍​പു​റ്റു​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ന​വം​ബ​ർ വ​രെ നീ​ണ്ടു​നി​ന്ന പ്ര​ള​യ​കാ​ല​ഘ​ട്ട​ത്തി​നി​ടെ തീ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​ത് ചെ​ളി​മ​ണ്ണാ​ണ്. ഇ​തോ​ടൊ​പ്പം മ​ണ്‍​പു​റ്റു​ക​ളും രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന ക​ട​വു​ക​ള​ട​ക്കം ഇ​ല്ലാ​താ​യി. ക​ട​വു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പോ​ലു​മാ​കാ​ത്ത വി​ധ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്‍​പു​റ്റു​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ര​സി​ദ്ധ​മാ​യ മാ​രാ​മ​ണ്‍, ചെ​റു​കോ​ൽ​പ്പു​ഴ ആ​ത്മീ​യ സം​ഗ​മ​ങ്ങ​ൾ​ക്ക് പ​ന്പ​യു​ടെ തീ​ര​ത്ത് വേ​ദി​യൊ​രു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ലും ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​നും ഇ​ത്ത​വ​ണ ജ​ന​ക്കൂ​ട്ടം പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പ​ക്ഷേ പ​ന്പ​യു​ടെ തീ​ര​ത്ത് പ​ന്ത​ലൊ​രു​ക്കി ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് മാ​രാ​മ​ണ്ണി​ൽ പ​ന്ത​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി മ​ണ​ൽ​പ്പ​ര​പ്പ് സൃ​ഷ്ടി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​ത്ത​വ​ണ സം​ഘാ​ട​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യ​ത്.

മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘാ​ട​ക​രാ​യ മാ​ർ​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘ​മാ​ണ് മ​ണ​ൽ​പ്പു​റം വൃ​ത്തി​യാ​ക്കി​യെ​ടു​ക്കു​ന്ന​ത്. മ​ണ്‍​തി​ട്ട​ക​ളാ​യി ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​ർ മാ​റി​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ വ​ൻ​തോ​തി​ൽ മ​ണ്ണ് അ​ടി​ഞ്ഞു. മൂ​ന്ന് അ​ടി​യോ​ളം മ​ണ്ണ് പ​ല​യി​ട​ത്തും നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്നു. ഇ​പ്പോ​ഴും ജോ​ലി​ക​ൾ തു​ട​രു​ക​യാ​ണ്. ചെ​ളി​മ​ണ്ണ് നീ​ക്കം ചെ​യ്ത് അ​വി​ടെ മ​ണ​ൽ​വി​രി​ച്ചാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​ർ സ​ജ്ജ​മാ​ക്കു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു​ള്ള വ​ഴി​ക​ളും നി​ർ​മി​ക്കേ​ണ്ടി​വ​ന്നു. ജെ​സി​ബി​യും പ്രോ​ക്ലെ​യ്ന​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ ്മ​ണ്ണു നീ​ക്കി​യ​ത്.

നീ​ക്കി​യ മ​ണ്ണ് ലോ​റി​യി​ൽ ക​യ​റ്റി തീ​ര​ത്തു ത​ന്നെ മാ​റ്റി നി​ക്ഷേ​പി​ക്കു​ക​യാ​ണ്. 12 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​തി​നോ​ട​കം ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു. ഒ​രു​ല​ക്ഷം പേ​രു​ടെ പ​ന്ത​ലാ​ണ ്മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​ത്ര​യും വ​ലി​യ പ​ന്ത​ൽ നി​ർ​മി​ക്കേ​ണ്ട​തി​ല്ല. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പ​ന്ത​ൽ ഒ​രു​ങ്ങും. ഒ​പ്പം ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ത​യാ​റാ​ക​ണം. മ​ണ​ൽ​പ്പു​റ​ത്തേ​ക്ക് ഒ​രു താ​ത​കാ​ലി​ക പാ​ലം സ​ജ്ജ​മാ​യി. നെ​ടു​ന്പ്ര​യാ​ർ ക​ര​യി​ൽ നി​ന്നും മ​റ്റൊ​രു പാ​ലം കൂ​ടി നി​ർ​മി​ക്കും.

ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നാ​യി കാ​ൽ​നാ​ട്ടി​യെ​ങ്കി​ലും മ​ണ​ൽ​പ്പു​റം സ​ജ്ജ​മാ​യി​ട്ടി​ല്ല. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ മ​ണ്‍​പ്പു​റ്റു​ക​ൾ മാ​റ്റി ന​ൽ​കാ​മെ​ന്ന് സം​ഘാ​ട​ക​രോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി അ​വ​ർ ടെ​ൻ​ഡ​ർ ചെ​യ്തു ക​രാ​റു​കാ​രെ ഏ​ല്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പ​ണി​ക​ൾ തു​ട​ങ്ങി​വ​ച്ചു. ആ​യി​രം പേ​രു​ടെ പ​ന്ത​ലാ​ണ് ഇ​ത്ത​വ​ണ നി​ർ​മി​ക്കു​ന്ന​ത്. ചെ​റു​കോ​ൽ​പ്പു​ഴ​യി​ലെ മ​ണ​ൽ​പ്പ​ര​പ്പി​ൽ ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്‍​പു​റ്റു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ണ​ൽ​പ്പ​ര​പ്പ് സം​ര​ക്ഷി​ച്ചു നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. അ​ടി​ഞ്ഞു​കൂ​ടു​ന്ന ചെ​ളി മ​ണ്ണാ​ണ് പി​ന്നീ​ട് മ​ണ്‍​പു​റ്റു​ക​ളാ​യി മാ​റു​ന്ന​ത്.