എ​ഴു​മ​റ്റൂ​ർ ചൂ​ര​നോ​ലി​യി​ൽ ര​ണ്ട് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു
Thursday, January 27, 2022 10:38 PM IST
ചു​ങ്ക​പ്പാ​റ: കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ചൂ​ര​നോ​ലി ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങി നി​ര​ന്ത​ര​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നി​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നെ​യാ​ണ് റാ​ന്നി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ൽ വെ​ടി​വ​ച്ച​ത്. വ​നം​വ​കു​പ്പ് പാ​ന​ലി​ൽ ഉ​ള്ള തോ​ക്ക് ലൈ​സ​ൻ​സി​ക​ളാ​യ വാ​യ്പൂ​ര് കു​ന്നും​പു​റ​ത്ത് ജോ​സ് പ്ര​കാ​ശാ​ണ് പ​ന്നി​യെ വെ​ടി​വ​ച്ച​ത്. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടൂ​പ​ന്നി​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റാ​ന്നി ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​സ​ഹ​ക​ര​ണ​ത്തി​ൽ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കി പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​രേ​ഷ് കു​മാ​ർ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. നി​ധി​ൻ, എം.​അ​ജ​യ​കു​മാ​ർ, എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കെ. ​ഏ​ബ്ര​ഹാം, ആ​റാം വാ​ർ​ഡ് മെം​ബ​ർ അ​നി​ൽ കു​മാ​ർ, ജോ​യി ഇ​ര​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി പ​ന്നി​ക​ളു​ടെ ജ​ഡം മ​റ​വു ചെ​യ്തു.