ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് വ​ള​പ്പി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. അ​ഡീ​ഷ​ണ​ൽ എ​സ്പി എ​ൻ. രാ​ജ​ൻ, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി എ. ​സ​ന്തോ​ഷ് കു​മാ​ർ, സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​മേ​ശ് കു​മാ​ർ, വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് സാ​യു​ധ ക്യാ​ന്പ് ആ​സ്ഥാ​ന​ത്തും പ​താ​ക ഉ​യ​ർ​ത്തി.

ഡി​സി​സി​യി​ൽ

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി ആ​ഹ്വാ​നം അ​നു​സ​രി​ച്ച് ജി​ല്ല​യി​ലൊ​ട്ടാ​കെ ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം, വാ​ർ​ഡ്, ബൂ​ത്ത്, യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ 73ാം റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ച​രി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ൽ ആ​ൻ​റോ ആ​ൻ​റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ൻ​റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ൽ, വ​ന്ദേ​മാ​ത​രം, ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ, റി​പ്പ​ബ്ലി​ക് ദി​ന സ​മ്മേ​ള​ന​ങ്ങ​ൾ, മ​ധു​രം വി​ത​ര​ണം ചെ​യ്യ​ൽ എ​ന്നി​വ വി​വി​ധ ത​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.