ഐ​സി​യു​വും ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ല​ഭ്യം: ഡി​എം​ഒ
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ൾ, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എം​ഒ ഡോ.​എ​ൽ അ​നി​താ​കു​മാ​രി അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും സി​എ​സ്എ​ൽ​റ്റി​സി​ക​ളി​ലു​മാ​യി 390 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 125 കി​ട​ക്ക​ക​ളി​ൽ മാ​ത്ര​മേ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ളു. നാ​ല് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 125 കി​ട​ക്ക​ക​ൾ ഉ​ണ്ട്. ഇ​തി​ൽ 69 കി​ട​ക്ക​ക​ളി​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഐ​സി​യു കി​ട​ക്ക​ക​ൾ 59 എ​ണ്ണം ഉ​ള്ള​തി​ൽ 15 കി​ട​ക്ക​ക​ളി​ൽ രോ​ഗി​ക​ളു​ണ്ട്. പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​യ പ​ത്ത​നം​തി​ട്ട​യി​ലും കോ​ഴ​ഞ്ചേ​രി​യി​ലും ഐ​സി​യു, ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ അ​ട​ക്കം നി​ല​വി​ൽ ല​ഭ്യ​മാ​ണ്. 47 വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ൽ ഇ​വ മു​ഴു​വ​ൻ ല​ഭ്യ​മാ​ണ്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 776 കോ​വി​ഡ് കി​ട​ക്ക​ക​ൾ ഉ​ള്ള​തി​ൽ 324 എ​ണ്ണം ഉ​പ​യോ​ഗ​ത്തി​ലാ​ണ്. 56 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ള്ള​തി​ൽ 10 എ​ണ്ണ​വും 133 ഐ​സി​യു ബെ​ഡു​ക​ൾ ഉ​ള്ള​തി​ൽ 50 എ​ണ്ണ​വും ഉ​പ​യോ​ഗ​ത്തി​ലാ​ണ്.

കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്സ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗം ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ​ന്ദീ​പ് കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൽ. അ​നി​താ​കു​മാ​രി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​സ്. ശ്രീ​കു​മാ​ർ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ എ. ​സു​നി​ൽ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ വി.​ആ​ർ. ഷൈ​ലാ​ഭാ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.