നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രാ​ധ​ന അ​നു​വ​ദി​ക്ക​ണം: കെ​സി​സി
Friday, January 28, 2022 10:35 PM IST
തി​രു​വ​ല്ല: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് മ​റ്റു ദി​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​ക​ള്‍​ക്ക് മാ​ത്രം വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. അ​തി​നാ​ല്‍ മ​റ്റു ദി​വ​സ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രാ​ധ​ന​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ള്‍​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം ന​ല്കി.