പത്തനംതിട്ട: സംസ്ഥാന സർക്കാർ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടന്നുവരുന്ന എന്റെ കേരളം പ്രദർശന, വിപണന മേള നാളെ സമാപിക്കും.
പതിവ് രീതിയില്‍നിന്നും വ്യത്യസ്ത അനുഭവം ഉറപ്പുനല്‍കുന്ന മേളയില്‍ ദിവസവും ആയിരക്കണക്കിനാളുകളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങളും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്ന്നുനല്കുന്ന സ്റ്റാളുകളും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളും ന്യായവിലയ്ക്ക് ലഭിക്കുന്ന കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ലഘുഭക്ഷണവും നിത്യോപയോസാധനങ്ങളും തികച്ചും വേറിട്ട അനുഭവമാകുകയാണ്. ഒപ്പം കുടുംബശ്രീ ഭക്ഷണശാലകള്‍ ഒരുക്കുന്ന രുചിയുടെ വൈവിധ്യവും.
സർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ ലഭിക്കുന്ന തൽസമയ സേവനങ്ങളാണ് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. മൃഗസംരക്ഷണം, ഫിഷറീസ്, ഐടി മിഷന്, മോട്ടോര്‍ വാഹനം, ബിഎസ്എന്‍എല്‍, രജിസ്ട്രേഷന്, നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്, സംസ്ഥാന വൈദ്യുതി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോർപറേഷന്, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസന കോർപറേഷന് തുടങ്ങിയ വകുപ്പുകളാണ് സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
അക്ഷയ സേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്‍ റോള്‍മെന്റ്, അഞ്ചും, 15 ഉം വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്ഡേഷന്, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുതിനുള്ള സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സാ സഹായം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും സ്റ്റാളുകളിൽ നല്‍കുന്നുണ്ട്.
പ്രദര്‍ശന വിപണനത്തിനൊപ്പം അരങ്ങേറുന്ന സെമിനാറുകളും കലാസന്ധ്യകളും ഏറെ ജനകീയമായി മാറിയിട്ടുണ്ട്.
എന്റെ കേരളം
പ്രദർശന നഗറിൽ ഇന്ന്
10.00 ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും - സെമിനാര്‍.
11.30 വയോജനക്ഷേമവും സംരക്ഷണവും നിയമം 2007 - സെമിനാര്‍.
2.30 ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെയും ഗ്രൂപ്പുകളുടെയും കലാപരിപാടികള്‍.
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കലാപരിപാടികള്‍.
4.00 കോട്ടയം സുഭാഷും ജോബി പാലായും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള.
5.30 നാടകം കോഴിപുരാണം. അവതരണം പത്തനംതിട്ട ജില്ല ലൈബ്രറി കൗണ്‍സില്‍.
7.00 പിന്നണി ഗായകന് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.