സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ ക​ള​ക്ട​ർ​ക്കും അ​റി​യാം
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ ഭ​ര​ണ​ത്തോ​ടൊ​പ്പം സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്‍റെ പൊ​ടി​ക്കൈ​ക​ളും ത​നി​ക്കു വ​ശ​മു​ണ്ടെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ.

എ​ന്‍റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ല്‍ പോ​ലീ​സ് വ​കു​പ്പ് സ്വ​യം​പ്ര​തി​രോ​ധ​ത്തി​ന് സ്ത്രീ​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന സ്റ്റാ​ളി​ലാ​ണ് ക​ള​ക്ട​റും ഒ​രു കൈ ​പ​രീ​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം മേ​ള​യു​ടെ വി​ല​യി​രു​ത്ത​ലി​നാ​യി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​നി​താ പോ​ലീ​സു​കാ​ര്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ക​ള​ക്ട​റെ ക്ഷ​ണി​ച്ച​ത്. ഒ​രു​മ​ടി​യും കൂ​ടാ​തെ സ്റ്റാ​ളി​ലേ​ക്ക് എ​ത്തി​യ ക​ള​ക്ട​ര്‍ അ​വി​ടെ നി​ന്ന് പോ​ലീ​സു​കാ​രെ പോ​ലും വെ​ല്ലു​ന്ന മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ഴ്ച വ​ച്ച​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ നേ​ടു​ന്ന​തി​നു​ള്ള ചി​ല പൊ​ടി​ക്കൈ​ക​ളാ​യി​രു​ന്നു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള​ക്ട​റെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍, വി​ദ​ഗ്ധ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രെ​പ്പോ​ലെ​യു​ള്ള ക​ള​ക്ട​റി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ പോ​ലും ഞെ​ട്ടി. ക​ണ്ട് നി​ന്ന​വ​രാ​ക​ട്ടെ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റെ അ​ഭി​ന​ന്ദി​ച്ച​ത്. വ​നി​താ​സെ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ഉ​ദ​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​ന്‍​സി പി. ​അ​സീ​സ്, കെ.​എ​ന്‍. ഉ​ഷ, ബി. ​ലേ​ഖ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.