തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കും
Monday, May 16, 2022 11:04 PM IST
തി​രു​വ​ല്ല: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കും. ഇ​ന്നു​രാ​വി​ലെ കൊ​ല്ലം റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പ്ര​ദീ​പ് മാ​മ്മ​ൻ അ​റി​യി​ച്ചു.
ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മേ​യ​ത്തെ ബി​ജെ​പി, എ​സ്ഡി​പി​ഐ ക​ക്ഷി​ക​ൾ പി​ന്തു​ണ​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ലെ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം ചി​ല പ​ദ്ധ​തി​ക​ൾ ക​ല്ലി​ട്ട​ത​ല്ലാ​തെ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പ​ല പ​ദ്ധ​തി​ക​ളി​ലും ഡി​പി​ആ​ർ പോ​ലും ത​യാ​റാ​ക്കി​യി​ട്ടി​ല്ല . ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റേ​ഡി​യം അ​ട​ക്കം ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​മു​ര​ടി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
തി​രു​വ​ല്ല രാ​മ​പു​രം മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ലെ ഡി​പി​ആ​ർ ത​യാ​റാ​യി​ട്ടി​ല്ല . വി​ക​സ​ന ശി​ലാ​ഫ​ല​കം പ്ര​ഹ​സ​ന​മാ​യി​രു​ന്നു. തി​രു​വ​ല്ല​യു​ടെ ഹൃ​ദ​യ ഭാ​ഗ​ത്തു​പോ​ലും തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല. വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യും ന​ട​പ്പാ​ക്കു​ന്ന​തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത​യും കാ​ര​ണം ന​ഗ​ര​ത്തി​നു ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ പോ​ലും കു​റ​വു​ണ്ടാ​യ​താ​യി എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.