പ്ര​വാ​സി കോ​ൺ​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്
Tuesday, May 17, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: അ​റു​പ​ത് വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ പ്ര​വാ​സി​ക​ളേ​യും പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, മ​ട​ങ്ങി വ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ, പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക ലോ​ക കേ​ര​ള സ​ഭ ധൂ​ർ​ത്ത് അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് നോ​ർ​ക്കാ റൂ​ട്ട്‌​സ് ഓ​ഫീ​സി​ന് മു​ന്പി​ൽ കൂ​ട്ട ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം അ​റി​യി​ച്ചു.
രാ​വി​ലെ 10ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.