കൊ​റ്റ​നാ​ട്ടെ വോ​ട്ടെ​ണ്ണ​ൽ: കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഡി​സി​സി
Wednesday, May 18, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ഉ​ത്ത​ര​വു​ക​ള​ട​ക്കം ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ​നി​ല​യി​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചാ​ൽ ടെ​ൻ​ഡ​ർ വോ​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ എ​ണ്ണ​ണ​മെ​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലും വി​വി​ധ കോ​ട​തി​ക​ളു​ടെ ഉ​ത്ത​ര​വു​ക​ളി​ലു​മു​ള്ള​താ​ണ്. ഇ​ത് അ​ട്ടി​മ​റി​ച്ചാ​ണ് വാ​ർ​ഡി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​റാ​യ മ​നോ​ജ് ച​ര​ളേ​ൽ ക​ഴി​ഞ്ഞ​ത​വ​ണ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച വാ​ർ​ഡി​ലാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് ഒ​പ്പ​മെ​ത്തി​യ​ത്.
ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ള്‍ യു​ഡി​എ​ഫി​നെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പി​ന്തു​ണ​ച്ചു​വെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 2020 ല്‍ 45 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭൂ​രി​പ​ക്ഷം 133 ആ​യി ഉ​യ​ര്‍​ന്നു.
റാ​ന്നി അ​ങ്ങാ​ടി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.