എ​ക്സൈ​സ് ഡ്രൈ​വ​ര്‍; പു​ന​ർ അ​ള​വെ​ടു​പ്പ് 26ന്
Friday, May 20, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ എ​ക്സൈ​സ് വ​കു​പ്പി​ല്‍ എ​ക്സൈ​സ് ഡ്രൈ​വ​ർ ത​സ്തി​ക​ക്ക് ഏ​പ്രി​ല്‍ 28ന് ​ന​ട​ത്തി​യ ശാ​രീ​രി​ക അ​ള​വെ​ടു​പ്പി​ല്‍ നി​ശ്ചി​ത യോ​ഗ്യ​ത നേ​ടാ​തെ അ​പ്പീ​ല്‍ ന​ല്‍​കി ഡ്രൈ​വിം​ഗ് പ്ര​യോ​ഗി​ക പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്ത്, ഡ്രൈ​വിം​ഗ് പ്ര​യോ​ഗി​ക പ​രീ​ക്ഷ പാ​സാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പു​ന​ര​ള​വെ​ടു​പ്പ് 26ന് ​ഉ​ച്ച​ക്ക് 12ന് ​തി​രു​വ​ന​ന്ത​പു​രം പി​എ​സ്‌​സി ആ​സ്ഥാ​ന ഓ​ഫീ​സി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, എ​സ്എം​എ​സ് മു​ഖേ​ന അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ പ​രി​ശോ​ധി​ക്കു​ക. ഫോ​ണ്‍ . 0468 2222665.

അ​ഭി​മു​ഖം

കോ​ന്നി: ഐ​എ​ച്ച്ആ​ര്‍​ഡി അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലേ​ക്ക് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വി​ലേ​ക്ക് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും. 24ന് ​രാ​വി​ലെ 10ന് ​മാ​ത്ത​മാ​റ്റി​ക്സ് 11ന് ​ഇം​ഗ്ലീ​ഷ്, 25ന് ​രാ​വി​ലെ 10ന് ​കൊ​മേ​ഴ്സ്, 27ന് ​രാ​വി​ലെ 10ന് ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഉ​ച്ച​ക്ക് 12ന് ​പ്രോ​ഗ്രാ​മ​ര്‍ എ​ന്നീ സ​മ​യ​ക്ര​മ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും. അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍​ക്ക് അ​താ​ത് വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പ്രോ​ഗ്രാ​മ​ര്‍ ത​സ്തി​ക​യ്ക്ക് പി​ജി​ഡി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍​സ​യ​ന്‍​സാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ന്നേ ദി​വ​സം കോ​ള​ജി​ല്‍ എ​ത്ത​ണം. ഫോ​ണ്‍ : 8547005074.

പി​എം കി​സാ​ൻ പ​ദ്ധ​തി പോ​ർ​ട്ട​ലി​ൽ
വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

പ​ത്ത​നം​തി​ട്ട: പി​എം കി​സാ​ന്‍ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ എ​ഐ​എം​എ​സ് പോ​ര്‍​ട്ട​ലി​ല്‍ വ്യ​ക്തി​ഗ​ത​മാ​യി ചേ​ര്‍​ക്ക​ണം. വ​സ്തു​വി​ന്‍റെ ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​റി​ന്‍റെ കോ​പ്പി, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ​യു​മാ​യി അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്രം സി​എ​സ് സി​ക​ള്‍ വ​ഴി 27ന​കം വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ക്ക​ണം. കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ തു​ട​ര്‍​ന്നു ല​ഭി​ക്കു​ന്ന​തി​ന് ഇ​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.