കാ​ല​വ​ർ​ഷം ക​ന​ത്തേ​ക്കാം; ക​ർ​ശ​ന ജാ​ഗ്ര​ത​യ്ക്കു നി​ർ​ദേ​ശം
Friday, May 20, 2022 11:05 PM IST
പ​ത്ത​നം​തി​ട്ട: കാ​ല​വ​ര്‍​ഷ​ത്തെ നേ​രി​ടാ​ന്‍ ജി​ല്ല പൂ​ര്‍​ണ സ​ജ്ജ​മാ​ണെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​യി ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വേ​ന​ല്‍ മ​ഴ കൂ​ടു​ത​ല്‍ ല​ഭി​ച്ച​തി​നാ​ല്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു മു​ന്നി​ല്‍​ക്ക​ണ്ട് മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നെ​ല്ല് സം​ഭ​ര​ണം
കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് നെ​ല്ല് സം​ഭ​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ത​ട​സ​ങ്ങ​ള്‍ മാ​റ്റ​ണം. റെ​യി​ല്‍​വേ​യു​ടെ അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്ക​ണം. ഒാ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത
മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നു പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ. ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്ത​ണം. കാ​ല​വ​ര്‍​ഷ ദു​ര​ന്ത​ത്തെ നേ​രി​ടാ​ന്‍ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
‌എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നു കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ക്യാ​ന്പി​നു നി​ർ​ദേ​ശം
കാ​ല​വ​ര്‍​ഷം മു​ന്നി​ല്‍​ക്ക​ണ്ട് വെ​ള്ള​പൊ​ക്ക, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങാ​ന്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തു ത​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​ര്‍ കോ​ൾ സെ​ന്‍റ​ർ ഉ​ണ്ടാ​വ​ണം.
പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ലാ​ര്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ക്കു​ന്ന പ്ര​വ​ണ​ത ഉ​ണ്ടെ​ങ്കി​ലും അ​പ​ക​ട സൂ​ച​ന​യി​ലെ​ത്തി​യി​ട്ടി​ല്ല. ന​ദി​ക​ളി​ല്‍ അ​ടി​യു​ന്ന ചെ​ളി നീ​ക്കം ചെ​യ്യു​ന്ന പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി തീ​ർ​ക്ക​ണം.
വീ​ടു​ക​ൾ ത​ക​ർ​ന്നു
വേ​ന​ല്‍ മ​ഴ​യി​ല്‍ 117 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും അ​ഞ്ച് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​വെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​
എ​ല്ലാ ആ​ഴ്ച​യും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​വ​ലോ​ക​ന യോ​ഗം ചേ​രും. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഡാ​മു​ക​ളു​ടെ പ്ര​തി​ദി​ന ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കും

പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ പ്ര​തി​ദി​ന ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ.
ഏ​ത് ഷ​ട്ട​റി​ലൂ​ടെ എ​ത്ര അ​ള​വി​ലും സ​മ​യ​ത്തി​നു​ള്ളി​ലും വെ​ള്ളം തു​റ​ന്നു വി​ടു​ന്നു​വെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കും.
ഡാ​മു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന വ്യ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ഴ ശ​ക്ത​മാ​യാ​ല്‍ ആ ​വി​വ​രം കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ന്‍ വേ​ണ്ട നി​ര്‍​ദേ​ശം അ​ത​തു പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു ന​ല്‍​കും. ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്തെ ജ​ന​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കു മാ​റ്റും.
ജി​ല്ല​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ 12 ഡാ​മു​ക​ള്‍ ആ​ണു​ള്ള​ത്. പ​മ്പാ ഡാ​മി​ല്‍ 4.78 ശ​ത​മാ​ന​വും ക​ക്കി​യി​ല്‍ 31.34 ശ​ത​മാ​ന​വു​മാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. സ്വ​കാ​ര്യ ഡാ​മാ​യ അ​ള്ളു​ങ്ക​ല്‍, കാ​രി​ക്ക​യം എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും യോ​ഗം വി​ല​യി​രു​ത്തി.