ഊ​രി​ല്‍ ഒ​രു ദി​നം ! കു​ട്ടി​ക​ള്‍​ക്ക് ആ​വേ​ശ​മാ​യി റാ​ന്നി ബി​ആ​ര്‍​സി
Saturday, May 21, 2022 11:19 PM IST
അ​ട്ട​ത്തോ​ട്: ജൂ​ണി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ വ​ന​മേ​ഖ​ല​ക​ളി​ല്‍ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി റാ​ന്നി ബി​ആ​ര്‍​സി. ശ​ബ​രി​മ​ല വാ​ര്‍​ഡി​ലെ വി​വി​ധ ഊ​രു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യാ​ണു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ട്ട​ത്തോ​ട് ട്രൈ​ബ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന ഊ​ര് വി​ദ്യാ​കേ​ന്ദ്ര​ത്തി​ല്‍ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. ശ്യാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​എ​സ്. സു​കു​മാ​ര​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ മഞ്ജു പ്ര​മോ​ദ്, ബി​പി​സി ഷാ​ജി എ. ​സ​ലാം, സി​ആ​ര്‍​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ദീ​പാ കെ. ​പ​ത്മ​നാ​ഭ​ന്‍, ആ​ര്യ എ​സ്. രാ​ജേ​ന്ദ്ര​ന്‍, സോ​മ​ന്‍, ഭാ​സി, ഊ​ര് വി​ദ്യാ​കേ​ന്ദ്രം വി​ദ്യാ​ഭ്യാ​സ വോ​ള​ന്‍റി​യ​ര്‍ ആ​ശ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എഫ്. അ​ജി​നി, സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പി​ക മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

ശാ​സ്ത്ര​വും പ്ര​വൃ​ത്തി​പ​രി​ച​യ​വും കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു കു​ട്ടി​ക​ള്‍​ക്കു ന​ല്‍​കി​യ​ത്.​ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പെ​രു​നാ​ട് യൂ​ണി​റ്റ് ഊ​രി​ലെ കു​ട്ടി​ക​ള്‍​ക്കു ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി.