വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി സ​മാ​പി​ച്ചു
Sunday, May 22, 2022 10:45 PM IST
ആ​റ​ന്മു​ള: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ല്‍ പ​ള്ളി​യോ​ട സേ​വാ​സം​ഘം (പി​എ​സ്എ​സ്) ന​ട​ത്തി വ​ന്ന വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പാ​ര്‍​ഥ​സാ​ര​ഥി ആ​ര്‍. പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ജി. ​വെ​ണ്‍​പാ​ല, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ്, ചെ​റു​കോ​ല്‍ വ​ഞ്ചി​പ്പാ​ട്ട് ക​ള​രി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ര​തീ​ഷ് ആ​ര്‍. മോ​ഹ​ന്‍, ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ടി. ​ടോ​ജി, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ തുടങ്ങി യവ​ര്‍ പ്ര​സം​ഗി​ച്ചു. വ​ഞ്ചി​പ്പാ​ട്ട് പ​ഠ​ന ക​ള​രി​യി​ല്‍ പ​ങ്കെ​ടു​ത്ത പ​ഠി​താ​ക്ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വ​ഞ്ചി​പ്പാ​ട്ട് ആ​ശാ​ന്മാ​ര്‍​ക്ക് ദ​ക്ഷി​ണ സ​മ​ര്‍​പ്പ​ണ​വും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്നു. മൂ​ന്ന് മേ​ഖ​ല​ക​ളി​ല്‍ നി​ന്നും പ​ങ്കെ​ടു​ത്ത നാ​നൂ​റോ​ളം പ​ഠി​താ​ക്ക​ള്‍ പ​ര​മ്പ​രാ​ഗ​ത വേ​ഷ​മാ​യ മു​ണ്ടും തോ​ര്‍​ത്തും അ​ണി​ഞ്ഞ് പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ല്‍ വ​ഞ്ചി​പ്പാ​ട്ട് പാ​ടി സ​മ​ര്‍​പ്പി​ക്കു​ന്ന ച​ട​ങ്ങ് രാ​വി​ലെ ന​ട​ന്നു.