എംഎൽഎ ഒരു വർഷം; നേട്ടങ്ങളും കോട്ടങ്ങളും
Monday, May 23, 2022 10:42 PM IST
അ​ഡ്വ.​എ. രാ​ജാ എം​എ​ൽ​എ
ദേ​വി​കു​ളം

=മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശീ​യ ഗ്രാ​മീ​ണ റോ​ഡു വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 18 റോ​ഡു​ക​ളി​ൽ 12 റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി, ആ​റു റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
=പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച 11 റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം 1.10 കോ​ടി രൂ​പ​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.
=അ​ന്പ​ഴ​ച്ചാ​ൽ, കോ​വി​ൽ​ക​ട​വ് എ​ന്നി​വ​ട​ങ്ങ​ളി​ൽ പു​തി​യ പാ​ല​വും ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡ് ന​വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി.
=വൈ​ദ്യു​തി ഉ​ത്പാ​ദ​നം സാ​ധ്യ​മാ​കു​ന്ന മാ​ങ്കു​ളം ഡാ​മി​ന്‍റെ പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
=വി​വി​ധ വ്യ​ക്തി​ക​ൾ​ക്കാ​യി 1.87 കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി.
=ക​ല്ലാ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ന് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=ഇ​ട​മ​ല​ക്കു​ടി​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ബ​ജ​റ്റി​ൽ 15 കോ​ടി ഉ​ൾ​പ്പെ​ടു​ത്തി.
=ക​ല്ലാ​ർ പി​എ​ച്ച്സി​ക്ക് എ​ൻ​എ​ച്ച്എം വ​ഴി ഒ​രു​കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി.
=മ​റ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യ്ക്ക് ഓ​രോ കോ​ടി രൂ​പ​വീ​തം അ​നു​വ​ദി​ച്ചു.

പൊ​ള്ള​യാ​യ
വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം

ഡി. ​കു​മാ​ർ

=​മണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ എ​ല്ലാം ന​ന്നാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ഴാ​യി. റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സൈ​ല​ന്‍റ് വാ​ലി റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​വാ​നു​ള്ള ന​ട​പ​ടി ഇ​തു​വ​രെ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
=തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളെ​ല്ലാം നി​ല​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ​ക്കു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല.
=മൂ​ന്നാ​റി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്നാ​റി​ൽ​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള തീ​രു​മാ​നം വ​ഴി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.
=വ​ട്ട​വ​ട വി​ല്ലേ​ജി​ൽ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നോ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.
=പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി​ട്ടും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​വാ​ൻ​പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല.
=ചി​ന്ന​ക്ക​നാ​ലി​ലെ ജ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​ങ്ങി​യ പ​ട്ട​യം തി​രി​കെ ന​ൽ​കി​യി​ട്ടി​ല്ല.
=ഇ​ട​മ​ല​ക്കു​ടി, വ​ട്ട​വ​ട, കാ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും തോ​ട്ടം മേ​ഖ​ല​യി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ല്ല.
=പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ന​ന്നാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
=അ​നു​ദി​നം രൂ​ക്ഷ​മാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ല്ല.
=കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മാ​ങ്കു​ള​ത്തെ ഭൂ​മി​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.