മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Monday, May 23, 2022 10:48 PM IST
നെ​ടു​ങ്ക​ണ്ടം: സ്കൂ​ളി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ നീ​ക്കം ചെ​യ്തു. കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ സ്കൂ​ളി​നോ​ടു ചേ​ർ​ന്നാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​സ്റ്റ് ഹൗ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, കോ​ട​തി സ​മു​ച്ച​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്ന വ​ഴി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.
നെ​ടു​ങ്ക​ണ്ടം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഗോ​പി​ക, ത​ബീ​ത എ​ന്നി​വ​രും സ​യ​ൻ​സ് ഗ്രൂ​പ്പ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നാ​യ അ​നു​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ നീ​ക്കം​ചെ​യ്തു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് റോ​ഡി​ൽ നി​ക്ഷേ​പി​ച്ച​ത്. റോ​ഡി​ൽ മാ​ലി​ന്യം കി​ട​ന്ന​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.
റോ​ഡി​ന്‍റെ വ​ശ​ത്തെ പൊ​ന്ത​ക്കാ​ടു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഇ​തു​വ​ഴി മൂ​ക്കു​പൊ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. മ​ഴ​യെ​ത്തി​യ​തോ​ടെ മാ​ലി​ന്യം അ​ഴു​കി​യു​ള്ള രൂ​ക്ഷ​ഗ​ന്ധ​വും റോ​ഡി​ലു​ണ്ട്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.