അ​ടൂ​ർ ആ​ശു​പ​ത്രി ഒ​പി​യി​ലേ​ക്ക് ആ​രോ​ഗ്യ​മു​ള്ള​വ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം
Monday, May 23, 2022 11:04 PM IST
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി കൗ​ണ്ട​റു​ക​ളി​ൽ പ​രി​ഷ്ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ മു​റ​പോ​ലെ എ​ത്തു​ന്പോ​ഴും ബു​ദ്ധി​മു​ട്ടി​ലാ​യി രോ​ഗി​ക​ൾ.
ഒ​പി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രെ കാ​ണ​ണ​മെ​ങ്കി​ൽ ശാ​രീ​രി​ക​ക്ഷ​മ​ത വേ​ണ​മെ​ന്ന നി​ല​യി​ലെ​ത്തി. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ കൗ​ണ്ട​റി​ൽ പി​ന്ത​ള്ള​പ്പെ​ടു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​യി മാ​റി.
അ​വ​ശ​രും ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​രും വീ​ൽ​ചെ​യ​റി​ൽ വ​രു​ന്ന​വ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ടം ക്ര​മീ​ക​രി​ച്ചു ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന​തി​നു സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു ത​ന്നെ കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ന​ഗ​ര​സ​ഭ​യോ, ആ​ശു​പ​ത്രി ഉ​പ​ദേ​ശ​ക സ​മി​തി​യോ രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഈ ​പ്ര​തി​സ​ന്ധി​ക്കു യാ​തൊ​രു പ​രി​ഹാ​ര​വും കാ​ണു​ന്ന​തി​നു ശ്ര​മി​ക്കു​ന്നി​ല്ല. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു തു​ട​ങ്ങി​യ​തി​നാ​ൽ ഒ​പി സ​മ​യം ക​ഴി​ഞ്ഞും ഡോ​ക്ട​റെ കാ​ണു​ന്ന​തി​നു രോ​ഗി​ക​ൾ നീ​ണ്ട ക്യൂ​വാ​യി സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.
പു​തി​യ കെ​ട്ടി​ടം പ​ണി​ത് ഡോ​ക്ട​ർ​മാ​ടെ കൗ​ണ്ട​റു​ക​ൾ രോ​ഗി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന​താ​ണ്. അ​ത് മാ​റ്റി ഒ​പി കൗ​ണ്ട​റു​ക​ൾ അ​ടു​ത്ത​ടു​ത്താ​യി ക്ര​മീ​ക​രി​ച്ച​ത് രോ​ഗി​ക​ൾ​ക്കും കൂ​ട്ടു വ​രു​ന്ന​വ​ർ​ക്കും നി​ന്നു തി​രി​യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​താ​യി മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി.