അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സ നോ​ട്ടീ​സ്
Thursday, May 26, 2022 11:17 PM IST
റാ​ന്നി: അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് അം​ഗ​വു​മാ​യ എം.​എം. മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ഭ​ര​ണ ക​ക്ഷി​യാ​യ എ​ല്‍​ഡി​എ​ഫി​ലെ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ​ങ്ങ​ള്‍ ഒ​പ്പി​ട്ട് അ​വി​ശ്വാ​സ നോ​ട്ടീ​സ്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സം നി​ല്‍​ക്കു​ന്നു പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മാ​നു​സൃ​തം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്ന ക​മ്മി​റ്റി​ക​ളും സ​മി​തി​ക​ളും ബ​ഹി​ഷ്‌​ക​രി​ക്കു​ന്നു, വി​ക​സ​ന ന​യ​ങ്ങ​ളെ അ​കാ​ര​ണ​മാ​യി എ​തി​ര്‍​ക്കു​ന്നു തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ല്‍ ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി, അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍, അ​ഞ്ജു ജോ​ണ്‍, കു​ഞ്ഞു മ​റി​യാ​മ്മ, ജ​ല​ജ രാ​ജേ​ന്ദ്ര​ന്‍, ഷൈ​നി മാ​ത്യു, എം.​കെ. ആ​ന്‍​ഡ്രൂ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​മേ​യ​ത്തി​ല്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സ് ഇ​ന്ന​ലെ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി.

എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ അം​ഗ​ബ​ല​മാ​യി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നു​മാ​യി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​തോ​ടെ ഒ​രു സീ​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷം അ​വ​ര്‍​ക്കു ല​ഭി​ച്ചു. തു​ട​ര്‍​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​വി​ശ്വാ​സം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.