പത്തനംതിട്ട: ഇന്ധന വില കുറയ്ക്കാന്‍ കേരളം സംസ്ഥാന നികുതി വിഹിതം ഉപേക്ഷിക്കുക, മിനിമം വേതനം 700 രൂപയെന്ന ഇടത് മുന്നണി പ്രഖ്യാപനം നടപ്പിലാക്കുക, ആശ, അങ്കണവാടി, സ്കീം ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുക തുടങ്ങിയ 14 ആവശ്യങ്ങള്‍ ഉന്നയിച്ചു ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.
പി.കെ. ഗോപി, ഹരികുമാര്‍ പൂതങ്കര, സതീഷ് ചാത്തങ്കരി, തോട്ടുവാ മുരളി, പി.എസ്. വിനോദ് കുമാര്‍, പ്രക്കാനം ഗോപാലകൃഷ്ണന്, ഗ്രേസി തോമസ്, എസ്. ഫാത്തിമ, വി.എന്‍. ജയകുമാര്‍, ജി. ശ്രീകുമാര്‍, പി.കെ. മുരളി, എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.