പെ​ട്രോ​ളി​യം തീ​രു​വ കു​റ​ച്ച​തി​ലൂ​ടെ വി​ല്പ​ന​ക്കാ​ര്‍​ക്ക് വ​ന്‍ ന​ഷ്ടം: അ​സോ​സി​യേ​ഷ​ന്‍
Friday, May 27, 2022 10:38 PM IST
മ​ല്ല​പ്പ​ള്ളി: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ്വാ​ഗ​തം ചെ​യ്തു. എ​ങ്കി​ലും പെ​ട്രോ​ളി​യം ഡീ​ല​ര്‍​മാ​ര്‍​ക്ക് ഉ​ണ്ടാ​യ​ത് വ​ന്‍ ന​ഷ്ട​മാ​ണെ​ന്ന് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ കു​മാ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നോ​യ് തോ​മ​സ് പ​ണി​ക്ക​മു​റി​യും പ​റ​ഞ്ഞു.
എ​ക്‌​സൈ​സ് നി​കു​തി കു​റ​ച്ച​തി​ലെ അ​പാ​ക​ത കാ​ര​ണ​മാ​ണ് പെ​ട്രോ​ളി​യം ഡീ​ല​ര്‍​മാ​ര്‍​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. പ​ല പെ​ട്രോ​ളി​യം ഡീ​ല​ന്മാ​ര്‍​ക്കും അ​വ​രു​ടെ പ​മ്പു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്റ്റോ​ക്ക് അ​നു​സ​രി​ച്ചു​ള്ള ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.
ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് മൂ​ന്ന് ല​ക്ഷം രൂ​പാ മു​ത​ല്‍ ആ​റു ല​ക്ഷം രൂ​പ വ​രെ പ​ല പ​മ്പു​ക​ളി​ലും ന​ഷ്ട​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ആ​റ് മാ​സം മു​മ്പ് ഇ​തേ പോ​ലെ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച സ​മ​യ​ത്തും ഇ​ത്ര​യും ഭീ​മ​മാ​യ തു​ക​യു​ടെ ന​ഷ്ടം പ​മ്പ് ഉ​ട​മ​ക​ള്‍​ക്ക് ഉ​ണ്ടാ​യി. ചെ​റി​യ ചെ​റി​യ തു​ക വെ​ച്ച് പ​ല​പ്പോ​ഴാ​യി ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ട്ട് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​റ്റ രാ​ത്രി കൊ​ണ്ട് ഭീ​മ​മാ​യ തു​ക കു​റ​ച്ച​താ​ണ് പെ​ട്രോ​ളി​യം ഡീ​ല​ര്‍​ന്മാ​ര്‍​ക്ക് വ​ന്‍ ന​ഷ്ട​മു​ണ്ടാ​ക്കാ​ന്‍ ഇ​ട​യാ​യ​ത്.​ നോ​ട്ട് നി​രോ​ധ​നം, കോ​വി​ഡ് മ​ഹാ​മാ​രി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന പെ​ട്രോ​ളി​യം ഡീ​ല​ര്‍​മാ​ര്‍​ക്കാ​ണ് ഇ​ത്ര​യും വ​ലി​യ ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ട്ര​ഷ​റ​ര്‍ മാ​ത്യൂ​സ് കെ. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.