മൈ​ല​പ്ര​യി​ൽ ബി​ജെ​പി ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു
Friday, May 27, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​യി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ൽ ഹ​ര്‍​ത്താ​ലും ജ​ന​കി​യ മാ​ര്‍​ച്ചും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ്യാ​പാ​ര​ശാ​ല​ക​ള​ട​ക്കം അ​ട​ഞ്ഞു കി​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ നി​ന്ന് തു​ട​ങ്ങി​യ മാ​ര്‍​ച്ച് പ​ട്ടി​ക​ജാ​തി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രൂ​പേ​ഷ് അ​ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മ​ളേ​നം യു​വ​മോ​ര്‍​ച്ച ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ വാ​സു​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മീ​ന എം. ​നാ​യ​ര്‍, ബി​ജെ​പി മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ന്‍ നാ​യ​ര്‍, സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്. പ്ര​താ​പ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് വി​ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഖി​ല്‍ എ​സ്. പ​ണി​ക്ക​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍, രാ​ജേ​ഷ് ഐ​ക്ക​ര, സെ​ക്ര​ട്ട​റി കെ.​ടി. ബി​നു എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

പ​രാ​തി​ക​ളു​മാ​യി 160 നി​ക്ഷേ​പ​ക​ർ

മൈ​ല​പ്ര: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രേ 160 നി​ക്ഷേ​പ​ക​ർ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ​ക്കു പ​രാ​തി ന​ൽ​കി. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ബാ​ങ്കി​ൽ ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​ട​പാ​ടു​ക​ളി​ൽ ത​ട​സം നേ​രി​ടു​ന്ന​തു​മാ​യാ​ണ് പ​രാ​തി​ക​ൾ.
ബാ​ങ്കി​ന്‍റെ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, ശാ​ന്തി​ന​ഗ​ർ ശാ​ഖ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്തം​ഭാ​നാ​വ​സ്ഥ​യി​ലാ​ണ്.