ഓ​മ​ല്ലൂ​രി​ൽ മ​ത്സ്യ​വ്യാ​പാ​ര​ശാ​ല​യി​ലും മോ​ഷ​ണം
Friday, May 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ൽ മ​ത്സ്യ വ്യാപാരശാല കു​ത്തി​ത്തു​റ​ന്ന് മ​ത്സ്യം മോ​ഷ്ടി​ച്ചു.
ഓ​മ​ല്ലൂ​ർ - മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷാ​ജി​യു​ടെ മ​ത്സ്യ​ക്ക​ട കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ട ഉ​ട​മ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. 50,000ൽ​പ​രം രൂ​പ​യു​ടെ മ​ത്സ്യം മോ​ഷ്ടി​ച്ചു. ക​ട​യി​ൽ സു​ക്ഷി​ച്ചി​രു​ന്ന കൊ​ഞ്ച്, മോ​ത, കേ​ര, വ​റ്റ, കി​ളി​മീ​ൻ തു​ട​ങ്ങി മു​ഴു​വ​ൻ മ​ത്സ്യ​വും അ​പ​ഹ​രി​ച്ച​താ​യി പ​റ​യു​ന്നു. സി​സി​ടി​വി ഓ​ഫാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.
‌ക​ട​യു​ടെ സ​മീ​പ​ത്ത് ര​ണ്ട് പേ​ർ ബൈ​ക്കി​ൽ വ​ന്ന​തും ചാ​ക്കി​ലേ​ക്ക് മ​ൽ​സ്യം എ​ടു​ത്തു​വെ​ക്കു​ന്ന​തും കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ളു​ക​ളെ വ്യ​ക്ത​മ​ല്ല. ഉ​ട​മ പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഓ​മ​ല്ലൂ​ർ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ന്നു. നൈ​റ്റി ധ​രി​ച്ച് മോ​ഷ​ണ​ത്തി​നെ​ത്തു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.