മ​ണ്ണ​ടി വേ​ലു​ത്ത​ന്പി ദ​ള​വ സ്മാ​ര​ക​ത്തി​ൽ സ്വാ​ത​ന്ത്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം
Thursday, June 23, 2022 10:32 PM IST
അ​ടൂ​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രേ​യും ആ​ദ​രി​ച്ചു​കൊ​ണ്ടാ​വ​ണം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം ആ​ഘോ​ഷി​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ണ്ണ​ടി വേ​ലു​ത്ത​മ്പി ദ​ള​വ മ്യൂ​സി​യം ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ദേ​ശി​ക ശ​ക്തി​ക​ള്‍​ക്കെ​തി​രേ പ​ട​ന​യി​ച്ച ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളും ആ​ദ​ര്‍​ശ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 1809ലെ ​വേ​ലു​ത്ത​മ്പി​ദ​ള​വ​യു​ടെ ജീ​വ​ല്‍​ത്യാ​ഗം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ണ്ണ​ടി​യി​ല്‍ പു​രാ​വ​സ്തു വ​കു​പ്പ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്കാ പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. വി. ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഇ. ​ദി​നേ​ശ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി. ​ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, സി. ​കൃ​ഷ്ണ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബു മ​ണ്ണ​ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ, വേ​ലു​ത്ത​മ്പി ദ​ള​വ മ്യൂ​സി​യം ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ സി.​പി. സു​ധീ​ഷ്, എ​സ്. മ​നോ​ജ് മ​ണ്ണ​ടി, കെ.​എ​സ്. അ​രു​ണ്‍ മ​ണ്ണ​ടി, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ന്‍, ബി​ജു മു​സ്ത​ഫ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.