224 കു​ടും​ബ​ങ്ങ​ള്‍​ക്ക് എട്ടു കോടി രൂ​പ വി​നി​യോ​ഗി​ച്ചു
Friday, June 24, 2022 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​പ്ര​കാ​രം 2021-22 സാ​മ്പ​ത്തി​ക​വ​ര്‍​ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 224 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി 8,61,10,500 രൂ​പ വി​നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഘു അറി​യി​ച്ചു.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​ധ​ന​സ​ഹാ​യ​മാ​യി 544 പേ​ര്‍​ക്ക് 4,07,75,000 രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നു ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി 560 പേ​ര്‍​ക്ക് 1,06,18,576 രൂ​പ​യും ന​ല്‍​കി.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണം, പ​ഠ​ന​മു​റി നി​ര്‍​മാ​ണം, ടോ​യ്‌​ല​റ്റ് നി​ര്‍​മാ​ണം, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം, കൃ​ഷി​ഭൂ​മി എ​ന്നീ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം 20,75,000 രൂ​പ വി​നി​യോ​ഗി​ച്ചു.

നിറവ്-2022 ന് തുടക്കമായി

തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ രൂ​പ​പ്പെ​ടു​ത്തു​വാ​ൻ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ. തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് ടി​ടി​ഐ​യു​ടെ പാ​ഠ്യാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ "നി​റ​വ് - 2022 ' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ പി.​പി. വേ​ണു​ഗോ​പാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.