കാ​ഞ്ഞീ​റ്റു​ക​ര ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ സാ​യാ​ഹ്ന ഒ​പി നാ​ളെ മു​ത​ൽ
Saturday, June 25, 2022 10:32 PM IST
അ​യി​രൂ​ർ: കാ​ഞ്ഞീ​റ്റു​ക​ര ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ നാ​ളെ മു​ത​ല്‍ സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണു തീ​രു​മാ​നം. ആ​ശു​പ​ത്രി വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ല്‍ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​വ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്നു​ള്ളൂ. അ​യി​രൂ​ര്‍ മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു കൂ​ടു​ത​ല്‍ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സാ​യാ​ഹ്ന ഒ​പി കൂ​ടി ആ​രം​ഭി​ക്കാ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ച​ത്.

36 ല​ക്ഷം രൂ​പ​യു​ടെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ആ​ശു​പ​ത്രി നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കി ന​ല്‍​കാ​ന്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ ജോ​സ​ഫി​നെ എം​എ​ല്‍​എ ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​ല​വി​ല്‍ ഒ​രു സി​വി​ല്‍ സ​ര്‍​ജ​നും അ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍​മാ​രും ര​ണ്ട് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടു​മാ​രും അ​ഞ്ച് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്ള​ത്. ഇ​വ​രു​ടെ ഡ്യൂ​ട്ടി​സ​മ​യം ക്ര​മീ​ക​രി​ച്ചാ​ണ് സാ​യാ​ഹ്ന ഒ​പി ആ​രം​ഭി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ‌​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി​ല്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ല്‍​സ തോ​മ​സ്, അം​ഗം വി. ​പ്ര​സാ​ദ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. രാ​ജേ​ഷ്, ഡോ. ​ദീ​പ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.