റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ക്ര​മ​വ​ത്ക​രി​ക്കും; പ​ഞ്ചാ​യ​ത്തു​ക​ൾ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് അ​ഥോ​റി​റ്റി
Sunday, June 26, 2022 11:13 PM IST
പ​ത്ത​നം​തി​ട്ട: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നും പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി (റെ​റ) ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. കു​ര്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
റി​യ​ൽ എ​സ്റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർത്തി​ക്കു​ന്ന​വ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ര​ള റി​യ​ൽ അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട​യി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ നി​യ​മ​പ​ര​മാ​യ സാ​ധു​ത ഉ​റ​പ്പാ​ക്കി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ സാ​ധു​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശി​ച്ചു.
റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് പാ​ർ​പ്പി​ട​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ കെ-​റെ​റ ര​ജി​സ്ട്രേ​ഷ​നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളു​ടേ​യും ഭൂ​രേ​ഖ​ക​ളും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി​ക​ളും നി​ർമാ​ണ പു​രോ​ഗ​തി ഉ​ൾപ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും rera.kerala.gov.in എ​ന്ന വെ​ബ് പോ​ര്ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. 2017 മേ​യ് ഒ​ന്നി​നു മു​ന്പ് ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച പ്രൊ​ജ​ക്ടു​ക​ൾ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. ഇ​വ​യെ​ല്ലാം നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​നു​മ​തി​ക​ളെ​ല്ലാം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നും അ​ഥോ​റി​റ്റി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും. ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ ല​ഭി​ക്കാ​നും ഇ​നി​മു​ത​ൽ റെ​റ ര​ജി​സ്ട്രേ​ഷ​ന് നി​ർ​ബ​ന്ധ​മാ​ണ്.
784 പ​ദ്ധ​തി​ക​ളും 269 ഏ​ജ​ന്‍റു​മാ​രു​മാ​ണ് ഇ​തേ​വ​രെ കെ-​റെ​റ​യി​ൽ ര​ജി​സ്റ്റ​ര്‌ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​ന്പ​ത് പ്രൊ​ജ​ക്ടു​ക​ളും എ​ട്ട് ഏ​ജ​ന്‍റു​മാ​രും മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 1256 കേ​സു​ക​ൾ ര​ജി​സ്റ്റ​ര് ചെ​യ്ത​തി​ൽ 773 എ​ണ്ണം തീ​ർ​പ്പാ​ക്കി.
അ​ഥോ​റി​റ്റി അം​ഗം പ്രീ​ത മേ​നോ​ൻ, സെ​ക്ര​ട്ട​റി വൈ. ​ഷീ​ബാ റാ​ണി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.