അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാചരണം
Sunday, June 26, 2022 11:13 PM IST
പ​ത്ത​നം​തി​ട്ട: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യും, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സൗ​മ്യ ടി. ​ജോ​സ് യോ​ഗ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു. എ​ഫ് ഫോ​ര്‍ ഫ്ര​ഷ് ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ എം.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ കെ.​സി. രാ​ജ​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​വൈ​എ​ഫ് യോ​ഗ പ​രി​ശീ​ല​ക അ​ക്കാ​മ്മ ജോ​ണ്‍​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു കൃ​ഷി​യും സം​യോ​ജി​ത വ​ളപ്ര​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്പെ​ഷ​ലി​സ്റ്റ് (അ​ഗ്രോ​ണ​മി) വി​നോ​ദ് മാ​ത്യു​വും ഇ​ഫ്‌​കോ പ്ര​തി​നി​ധി രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​നോ വ​ള​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

വാ​ഴ​മു​ട്ടം നാഷണൽ സ്കൂ​ളിൽ

വാ​ഴ​മു​ട്ടം: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര യോ​ഗദി​ന​വും ലോ​ക വ​ന​ദി​ന​വും ലോ​ക സം​ഗീ​ത​ദി​ന​വും ആ​ഘോ​ഷി​ച്ച് വാ​ഴ​മു​ട്ടം നാ​ഷ​ണ​ല്‍ യു​പി സ്‌​കൂ​ള്‍. അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തി​ല്‍ യോ​ഗാ​ചാ​ര്യ​ന്‍ സു​ധീ​ഷ് ആ​ചാ​ര്യ ക്ലാ​സെ​ടു​ത്തു. ലോ​ക വ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​നോ​യി ടി. ​തോ​മ​സ് ക്ലാ​സെ​ടു​ത്തു.
സം​ഗീ​ത​ദി​നം കു​ട്ടി​ക​ളു​ടെ വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൂ​ടെ ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​സ്ത​ക പ്ര​ദ​ര്‍​ശ​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ബിനു കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.