കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ ഐ​പി വാ​ര്‍​ഡ്
Monday, June 27, 2022 10:38 PM IST
കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 10 കി​ട​ക്ക​ക​ള്‍ ഉ​ള്ള പു​തി​യ ഐ​പി വാ​ര്‍​ഡ് ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച പ​ഴ​യ ഒ​പി കെ​ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് പു​തി​യ ഐ​പി വാ​ര്‍​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പു​തി​യ ഐ​പി വാ​ര്‍​ഡ് ആ​രം​ഭി​ച്ച​ത്. വാ​ര്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ തു​ള​സീ​മ​ണി​യ​മ്മ, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ജ​യ് ഏ​ബ്ര​ഹാം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു, ഹെ​ഡ് ന​ഴ്സിം​ഗ് ഓ​ഫീ​സേ​ഴ്സ്, ആ​ശു​പ​ത്രി ബ്ലോ​ക്ക് പി​ആ​ര്‍​ഒ​മാ​ര്‍, മ​റ്റ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ക​സ​ന സെ​മി​നാ​ർ

മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ൽ പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​രൂ​പീ​ക​ര​ണ വി​ക​സ​ന​ സെ​മി​നാ​ർ ന​ട​ന്നു. ജി​ല്ലാ ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ വ​ൽ​സ​ലാ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.