പത്തനംതിട്ട: എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി. ഷൺമുഖദാസ് അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന സമിതി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എൻസിപി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന സെക്രട്ടറി എ. അലാവുദ്ദീൻ, സംസ്ഥാന നിർവാഹകസമിതി അംഗം ചെറിയാൻ ജോർജ് തമ്പു, ദേശീയ സമിതിയംഗം ജോസ് കുറഞ്ഞൂർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ബി. നൈനാൻ, എം. മുഹമ്മദ് സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിനു തെള്ളിയിൽ, ലാൽജി ഏബ്രഹാം, മാത്തൂർ സുരേഷ്, എ.കെ. നാസർ, കലഞ്ഞൂർ മുരളി, ഗ്രിസോ കോട്ടമണ്ണിൽ, സുനിൽ മംഗലത്ത്, സന്തോഷ് സൗപർണിക, അനീഷ് മത്തായി, രാജു ഉള്ളനാട്, പത്മ ഗിരീഷ്, ബീന ഷെരീഫ് എന്നിവർ പ്രസംഗിച്ചു.