പ​ത്ത​നം​തി​ട്ട റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു
Wednesday, June 29, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ത​ന്നെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം താ​ളം തെ​റ്റാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മേ ജ​ല അ​ഥോ​റി​റ്റി വി​വി​ധ റോ​ഡു​ക​ളി​ലെ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ച്ച​തോ​ടെ റോ​ഡ് യാ​ത്ര വ​ഴി​മു​ട്ടി. പ​ത്ത​നം​തി​ട്ട - കോ​ന്നി റോ​ഡി​ല്‍ കു​മ്പ​ഴ മു​ത​ല്‍ ക​ണ്ണ​ങ്ക​ര ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന്‍റെ​യും പ​ത്ത​നം​തി​ട്ട - ക​ട​മ്മ​നി​ട്ട റോ​ഡി​ന്‍റെ ഒ​രു വ​ശം വെ​ട്ടി​ക്കു​ഴി​ച്ച നി​ല​യി​ലാ​ണ്. പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച ഭാ​ഗ​വും മ​ണ്ണി​ട്ട് പൂ​ര്‍​ണ​മാ​യി നി​ര​പ്പാ​ക്കാ​ത്ത​തി​നാ​ല്‍ റോ​ഡു​ക​ളു​ടെ പ​കു​തി ഭാ​ഗം മാ​ത്ര​മേ ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ. മ​ഴ പെ​യ്താ​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റു​ന്നു.

ഒ​രു മാ​സ​ത്തോ​ള​മാ​യി റോ​ഡി​ലെ പ​ണി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട്.
ഇ​തി​നി​ടെ ന​ഗ​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ അ​ല​ക്ഷ്യ​മാ​യി പാ​ര്‍​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മോ​സ്‌​ക് റോ​ഡി​ല്‍ കൂ​ടി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലേ​ക്കെ​ത്തി​യ ച​ര​ക്ക് ലോ​റി തി​രി​യാ​ന്‍ ക​ഴി​യാ​തെ കു​ടു​ങ്ങി​യ​ത് ടി​കെ റോ​ഡി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. പ​ക​ൽ​സ​മ​യ​ത്ത് തി​ര​ക്കു​ള്ള​പ്പോ​ൾ പോ​ളും ച​ര​ക്കു​ലോ​റി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നോ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നോ ഒ​രു ത​ട​സ​വു​മി​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഇ​ട​റോ​ഡു​ക​ളി​ൽ ക​യ​റു​ന്ന​തു​മൂ​ലം പ്ര​ധാ​ന പാ​ത​ക​ളി​ലാ​ണ് പ​ല​പ്പോ​ഴും ഗ​താ​ഗ​തം കു​രു​ങ്ങു​ന്ന​ത്.