ഏ​കാ​രോ​ഗ്യം മ​നു​ഷ്യ​രാ​ശി​ക്ക് അ​നി​വാ​ര്യ​മാ​യ സം​ഘ​ടി​ത നീ​ക്കം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, June 30, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: ഏ​കാ​രോ​ഗ്യം മ​നു​ഷ്യ​രാ​ശി​ക്ക് അ​നി​വാ​ര്യ​മാ​യ സം​ഘ​ടി​ത നീ​ക്ക​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ. ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​കാ​രോ​ഗ്യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

ഏ​തു​ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​വെ​ന്ന​തി​നേ​ക്കാ​ള്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ് ക്ര​മീ​ക​രി​ക്കു​ക​യെ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണെ​ന്നും മാ​ന​വ​രാ​ശി​യെ ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റാ​ന്‍ എ​ന്തെ​ല്ലാം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന ത​ര​ത്തി​ലു​ള്ള ശാ​സ്ത്രീ​യ പ​ഠ​നം കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഹൈ​ജി​ന്‍ റേ​റ്റിം​ഗി​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ജി​ല്ല​യി​ലെ ഹോ​ട്ട​ല്‍ റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ത​ര​ണം ചെ​യ്തു. ന​വ​കേ​ര​ള ക​ര്‍​മ​പ​ദ്ധ​തി ആ​ര്‍​ദ്രം ര​ണ്ടി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത് രാ​ജീ​വ​ന്‍, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ് ന​ന്ദ​കു​മാ​ർ, കൃ​ഷി​വ​കു​പ്പ് റീ​ട്ട​യേ​ഡ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ്റ്റാ​ന്‍​ലി ചാ​ക്കോ എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ ജി. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റാ​ന്നി സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ അ​സീം, ഡെ​പ്യു​ട്ടി ഡി​എം​ഒ ഡോ.​ന​ന്ദി​നി, കോ​ന്നി സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ര്‍ ഡോ. ​ഇ​ന്ദു​ബാ​ല, ഫു​ഡ് ആ​ന്‍​ഡ് സ​യ​ന്‍​സ് ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.