ക​ർ​ഷ​കത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 2, 2022 11:39 PM IST
അ​ടൂ​ർ: കേ​ര​ളാ സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 52 കോ​ള​നി​ക​ളി​ലു​ള്ള 100 ക​ണ​ക്കി​ന് ഗു​ണ​ഭേ​ക്താ​ക്ക​ൾ​ക്ക് പ​ട്ട​യ​മോ കൈ​വ​ശ​രേ​ഖ​യോ ഇ​ല്ല.

പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് വി​ത​ര​ണം ചെ​യ്ത ക​ല്ലേ​ലി​പ്പ​ടി ഉ​ൾ​പ്പെടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ഇ​ല്ലാ​ത്ത​തു​മൂ​ലം വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് കെ​എ​സ്കെ​ടി​യു കു​റ്റ​പ്പെ​ടു​ത്തി.

കെ​എ​സ്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​സ്. അ​നൂ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ഷി​ബു പ്ര​സി​ഡ​ന്‍റ് സി. ​അ​ജി, ഏ​രി​യ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത്, സി. ​കൃ​ഷ്ണ​ദാ​സ്, സു​രേ​ഖ, മി​നി അ​ച്ച​ൻ​കു​ഞ്ഞ്, എം. ​ഉ​ദ​യ​കു​മാ​ർ, ബി​ജു പി. ​സ​ക്ക​റി​യ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.