നി​ർ​മ​ല പ​ദ്ധ​തി​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ തു​ക മാ​റ്റി​വ​യ്ക്ക​ണം
Sunday, July 3, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ ശു​ചി​ത്വം നേ​ടി​യെ​ടു​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള നി​ര്‍​മ​ല ഗ്രാ​മം, നി​ര്‍​മ​ല ന​ഗ​രം, നി​ര്‍​മ​ല ജി​ല്ല പ​ദ്ധ​തി​ക്കാ​യി ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ ഫ​ണ്ട് വ​ക​യി​രു​ത്തി പ്രോ​ജ​ക്ട് വ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി നി​ർ​ദേ​ശി​ച്ചു.
ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സേ​നാം​ഗ​ങ്ങ​ള്‍​ക്ക് യൂ​സ​ര്‍​ഫീ ന​ല്‍​ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഖ​ര​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് എം​സി​എ​ഫ്, മി​നി എം​സി​എ​ഫ്, ആ​ര്‍​ആ​ര്‍​എ​ഫ് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്രോ​ജ​ക്ട് ന​ട​പ്പാ​ക്ക​ണം. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നും വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നു​മു​ള്ള പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​മ്പ് കൃ​ഷി വ്യാ​പ​ക​മാ​യി ആ​രം​ഭി​ക്കും. മാ​ത്ര​മ​ല്ല, ക്ഷീ​ര ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും ചാ​ണ​കം സം​ഭ​രി​ച്ച് പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് സ​മ്പു​ഷ്ടീ​ക​രി​ച്ച് പാ​ക്ക​റ്റി​ലാ​ക്കി വി​ല്പ​ന ന​ട​ത്താ​നു​ള്ള പ്രോ​ജ​ക്ടും സം​യു​ക്ത പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ര്‍​ബ​ണ്‍ സ​ന്തു​ലി​ത പ​ത്ത​നം​തി​ട്ട ജി​ല്ല എ​ന്ന പേ​രി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍, ത​ണ​ല്‍​മ​ര​ങ്ങ​ള്‍, ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ എ​ന്നി​വ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി ​മാ​ത്യു, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.