മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട് : അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
Wednesday, August 10, 2022 10:27 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന അ​ടൂ​ർ യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ജി​ല്ലാ പോ​ലീ​സ്‌ മോ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന​ലെ ബാ​ങ്കി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.
മു​ൻ സെ​ക്ര​ട്ട​റി​യെ മാ​ത്ര​മാ​ണ്‌ ഇ​പ്പോ​ൾ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​തെ​ന്ന​റി​യു​ന്നു. ബാ​ങ്കി​ൽ 70 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ​വ​കു​പ്പ് മാ​ത്ര​മാ​ണ് ഇ​തേ​വ​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ സ്തം​ഭി​ച്ച മ​ട്ടാ​ണ്. പ​ണ​മി​ട​പാ​ടു​ക​ൾ യാ​തൊ​ന്നും ന​ട​ക്കു​ന്നി​ല്ല. നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രാ​ണ് പ​ണ​ത്തി​നു​വേ​ണ്ടി ദി​വ​സ​വും ബാ​ങ്കി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ നി​ക്ഷേ​പ​ത്തു​ക തി​രി​കെ ന​ൽ​കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കാ​കു​ന്നി​ല്ല.
പ​ണം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​ർ ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധി​ച്ചു.
അ​ധി​ക​വാ​യ്പ വാ​ങ്ങി​യ​വ​രു​ടെ
വ​സ്തു​ക്ക​ൾ ലേ​ലം ചെ​യ്തു

പ​ണം ന​ൽ​കാ​നു​ള്ള ശ്ര​മ​വും പാ​ളി

മൈ​ല​പ്ര സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ നി​ന്നു വ​ൻ​തു​ക വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ ജാ​മ്യ​വ​സ്തു ക​ണ്ടു​കെ​ട്ടി നി​ക്ഷേ​പ​ക​ർ​ക്കു പ​ണം ന​ൽ​കാ​നു​ള്ള ശ്ര​മ​വും പാ​ളി. നി​ക്ഷേ​പ​ക​രി​ലൊ​രാ​ൾ ത​ന്നെ വ​സ്തു ഏ​റ്റെ​ടു​ത്തു പ​ണം തി​രി​കെ​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത് ബാ​ങ്ക് അ​ധി​കൃ​ത​ർ എ​തി​ർ​ത്തു. വ​സ്തു വി​റ്റ് പ​ണം ല​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ നി​ക്ഷേ​പം തി​രി​കെ വാ​ങ്ങാ​നാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം

മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് മു​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടും ഭ​ര​ണ​സ​മി​തി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് സ്വീ​ക​രി​ച്ച​ത്. ബാ​ങ്കി​നു സ​മാ​ന്ത​ര​മാ​യി ക​ന്പ​നി രൂ​പീ​ക​രി​ച്ച് നി​ക്ഷേ​പം ആ​സൂ​ത്രി​ത​മാ​യി ഇ​തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യും പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.
കെ​ട്ടി​ടം ലേ​ലം ചെ​യ്തും വ​സ്തു വി​റ്റും നി​ക്ഷേ​പ​ത്തു​ക തി​രി​കെ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഓ​ണ​ത്തി​നു മു​ന്പാ​യി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന വാ​ഗ്ദാ​നം നി​ക്ഷേ​പ​ക​ർ വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്ന് ഗീ​വ​ർ​ഗീ​സ് ത​റ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സി​പി​എ​മ്മും പ്ര​തി​സ​ന്ധി​യി​ൽ,
ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജി സ​ന്ന​ദ്ധ​ത
അ​റി​യി​ച്ചു

മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷാ​ജു മ​ണി​ദാ​സ് രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഷാ​ജു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ടു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ജെ​റി ഈ​ശോ ഉ​മ്മ​നാ​ണ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്. എ​ന്നാ​ൽ സി​പി​എം നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. സി​പി​എം പ്രാ​ദേ​ശി​ക​ഘ​ട​ക​ത്തി​ൽ ഇ​തേ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​ണ്. എ​ൽ​ഡി​എ​ഫും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​യി​ട്ടി​ല്ല.
നി​ക്ഷേ​പ​ക​രു​ടെ സ​മ്മ​ർ​ദം കാ​ര​ണം ത​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലു​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പോ​സ്റ്റി​ട്ടു. ബാ​ങ്ക് പ്ര​തി​സ​ന്ധി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വു​മാ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ലേ​ക്കു മാ​ർ​ച്ചു ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ൾ ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ട് നി​ർ​ത്തി​വ​യ്പി​ച്ചി​രു​ന്നു.