തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള പി​എം സ്വാ​നി​ധി വാ​യ്പാ​മേ​ള നാ​ളെ
Wednesday, August 10, 2022 10:30 PM IST
തി​രു​വ​ല്ല: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ്ര​കാ​രം തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു പി​എം സ്വാ​നി​ധി വാ​യ്പാ മേ​ള സം​ഘ​ടി​പ്പി​ക്കും. നാ​ളെ തി​രു​വ​ല്ല ന​ഗ​ര​സ​ഭ മി​നി ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്ത​മ്മ വ​ർ​ഗീ​സ് വാ​യ്പാ​മേ​ള ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് ആ​ത്മ നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് ആ​ത്മ നി​ർ​ഭ​ർ നി​ധി (പി​എം സ്വാ​നി​ധി). നി​ല​വി​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് വാ​യ്പാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ വാ​യ്പാ​മേ​ള​യാ​ണ് തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​യു​എ​ൽ​എം സി​റ്റി മി​ഷ​ൻ മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ൺ: 9544862039.