അ​നു​ഗ്ര​ഹ സ​മൃ​ദ്ധി, സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 11, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന ര​ണ്ട് ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​യ അ​നു​ഗ്ര​ഹ സ​മൃ​ദ്ധി, സു​ര​ക്ഷ പ്രോ​ജ​ക്ടു​ക​ൾ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​രു​മാ​ന​ദാ​യ​ക സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള സ​ഹാ​യ​പ​ദ്ധ​തി​യാ​ണ് അ​നു​ഗ്ര​ഹ സ​മൃ​ദ്ധി പ്രോ​ജ​ക്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​എ​സ്എ​സി​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ടു​ക്കി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​നു​ഗ്ര​ഹ സു​ര​ക്ഷ.

ഉ​ദ്ഘാ​ട​നം യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി തോ​മ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.