കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ൽ സ്മൃ​തി​മു​ദ്ര പ്ര​ദ​ർ​ശ​നം നാ​ളെ
Thursday, August 11, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന്യൂ​മി​സ്മാ​റ്റി​ക് ക്ല​ബി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ "സ്മൃ​തി മു​ദ്ര' പ്ര​ദ​ർ​ശ​നം നാ​ളെ.ഗാ​ന്ധി​ജി അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത​തും സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തു​മാ​യ നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പു​ക​ൾ, പോ​സ്റ്റ​ൽ ക​വ​റു​ക​ൾ, പ​ത്ര​വാ​ർ​ത്ത​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​മു​ള്ള ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള​ള സ്റ്റാ​മ്പു​ക​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ട്ടു​ള്ള ഗാ​ന്ധി സ്റ്റാ​മ്പു​ക​ൾ, ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ഗാ​ന്ധി ചി​ത്ര​മു​ള്ള ക​റ​ൻ​സി​ക​ൾ, നാ​ണ​യ​ങ്ങ​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ ഗാ​ന്ധി ചി​ത്ര​ങ്ങ​ളോ​ടു കൂ​ടി നാ​ണ​യ​ങ്ങ​ൾ, ക​വ​റു​ക​ൾ, സ്റ്റാ​ന്പു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വ​തി സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം.