മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി ആ​ക്രി​ക്ക​ട​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ
Thursday, August 11, 2022 11:14 PM IST
അ​ടൂ​ർ: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളു​മാ​യി ആ​ക്രി​ക്ക​ട​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്രി വ്യാ​പാ​രി​ക്കു തോ​ന്നി​യ സം​ശ​യ​മാ​ണ് ഇ​വ​രെ കു​ടു​ക്കി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടു​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ര​ഞ്ജു​ഭ​വ​നി​ൽ ര​ഞ്ജു (24)വി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​തി​നേ​ഴു​കാ​ര​നെ ജു​വൈ​ന​ൽ ജ​സ്റ്റീ​സ് കോ​ട​തി മു​ന്പാ​കെ ഹാ​ജ​രാ​ക്കും. പ​ഴ​കു​ള​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ വാ​ഹ​ന​വു​മാ​യി എ​ത്തി​യ​ത്. കെ​എ​ൽ 24 എ​ൽ 2514 ഡി​സ്ക​വ​ർ ബൈ​ക്കും കെ​എ​ൽ 24 ജി 6378 ​എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​മാ​ണ് ഇ​വ​ർ കൊ​ണ്ടു​വ​ന്ന​ത്. ഇ​തി​ൽ ബു​ള്ള​റ്റ് ഓ​ടി​ച്ചി​രു​ന്ന​ത് പ​തി​നേ​ഴു​കാ​ര​നാ​ണ്. സം​ശ​യം തോ​ന്നി​യ വ്യാ​പാ​രി പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.