നി​ര​ണ​ത്തി​നു സ്വ​ന്തം ചു​ണ്ട​ൻ​വ​ള്ളം
Saturday, August 13, 2022 10:59 PM IST
തി​രു​വ​ല്ല: പ​ള്ളി​യോ​ട​ങ്ങ​ളു​ടെ നാ​ടാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽനി​ന്നു കു​ട്ട​നാ​ട​ൻ ശൈ​ലി​യി​ലു​ള്ള ആ​ദ്യ ചു​ണ്ട​ൻ​വ​ള്ളം നി​ര​ണ​ത്തു പൂ​ർ​ത്തി​യാ​കു​ന്നു. പു​തി​യ ചു​ണ്ട​ൻ ചി​ങ്ങം ഒ​ന്നി​ന് നീ​ര​ണി​യും. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വ​ള്ള​ത്തി​ന്‍റെ നീ​ര​ണി​യ​ൽ 17നു ​രാ​വി​ലെ 9.30 നും 10.15​നും മ​ധ്യേ ശി​ല്പി കോ​യി​ൽ മു​ക്ക് ഉ​മാ മ​ഹേ​ശ്വ​ര​ൻ ആ​ചാ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​മ്പ​യാ​റ്റി​ലെ ഇ​ര​തോ​ട് ക​ട​വി​ൽ ന​ട​ക്കും.

168 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് 128 അ​ടി നീ​ള​മു​ള​ള വ​ള്ള​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഞ്ച് അ​മ​ര​ക്കാ​രും ഏ​ഴ് താ​ള​ക്കാ​രും ര​ണ്ട് ഇ​ടി​യ​ന്മാ​രും 85 തു​ഴ​ക്കാ​രു​മാ​ണ് ചു​ണ്ട​നെ ന​യി​ക്കു​ക. നി​ര​ണം ബോ​ട്ട് ക്ല​ബാ​ണ് വ​ള്ള​ത്തി​ന്‍റെ തു​ഴ​ച്ചി​ൽ​കാ​ർ. 5000 രൂ​പ മു​ത​ൽ അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ഓ​ഹ​രി​യു​ട​മ​ക​ളെ ക​ണ്ടെ​ത്തി​യാ​ണ് വ​ള്ള നി​ർ​മാ​ണ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. വ​ള്ള​ത്തി​ൽ അ​ണി​യാ​നു​ള്ള ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര നി​ര​ണം തൃ​ക്ക​പാ​ലീ​ശ്വ​രം ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ നി​ന്നും അ​മ​ര​ച്ചാ​ർ​ത്ത് ഏ​റ്റു വാ​ങ്ങി​ക്കൊ​ണ്ട് ഇ​ന്നു രാ​വി​ലെ 11.30 ന് ​ആ​രം​ഭി​ക്കും. മാ​ലി​ക് ദി​നാ​ർ മു​സ്‌​ലിം ദേ​വാ​ല​യ​ത്തി​ൽ നി​ന്നും വ​ള്ള​ത്തി​ന്‍റെ കൂ​മ്പ് സ്വീ​ക​രി​ക്കും. ജ​റു​സ​ലേം മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽനി​ന്നു കു​മി​ള​ക​ളും നി​ര​ണം സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ നി​ന്ന് ഇ​ടി​യ​നും നി​ര​ണം ബി​ലീ​വേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽനി​ന്ന് നി​ര​ണം ചു​ണ്ട​ന്‍റെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത ചെ​മ്പ് പാ​ളി​യും സ്വീ​ക​രി​ച്ച് ഘോ​ഷ​യാ​ത്ര വ​ള്ള​പ്പു​ര​യി​ൽ എ​ത്തി​ച്ചേ​രും.

നീ​ര​ണി​യ​ൽ ച​ട​ങ്ങി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ല​സി, ച​ല​ച്ചി​ത്ര താ​രം ലാ​ലു അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​ടു​ത്ത നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ൽ നി​ര​ണം ചു​ണ്ട​ൻ പ​ങ്കെ​ടു​ക്കും.