ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്; വ്യ​ത്യ​സ്ത​ത തീ​ർ​ത്ത് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ
Tuesday, August 16, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ സ്കൂ​ളു​ക​ൾ. റാ​ലി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി​യ​തു​കൂ​ടാ​തെ ദേ​ശീ​യ​ത വി​ളി​ച്ചോ​തു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ച​ത്.

75 വൃ​ക്ഷ​ത്തൈ ന​ട്ട് ചെ​റു​കു​ള​ഞ്ഞി
ബ​ഥ​നി ആ​ശ്ര​മം
ഹൈ​സ്കൂ​ൾ

റാ​ന്നി: ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം റാ​ന്നി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ.​എ​സ്. സോ​ണി നി​ർ​വ​ഹി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ണാ​ഭ​മാ​യ റാ​ലി ന​ട​ന്നു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ര​ന്പു​ങ്ക​ൽ ഒ​ഐ​സി, റി​നോ സാ​ക് എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ്കൂ​ൾ എ​സ്പി​സി നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി "സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ചി​ല്ല​ക​ൾ' എ​ന്ന പേ​രി​ൽ 75 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ബ​ൻ മാ​ത്യു പ്ര​സം​ഗി​ച്ചു.

സ്മൃ​തി​ശി​ല്പം സ്ഥാ​പി​ച്ച് സേ​ക്ര​ഡ് ഹാ​ർ​ട്ട്
എ​ച്ച്എ​സ്എ​സ്

മൈ​ല​പ്ര: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​ക​ത്തി​ൽ സ്മൃ​തി ശി​ല്പം സ്ഥാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. അ​ശോ​ക സ്തം​ഭ​ത്തി​ന്‍റെ ശി​ല്പ​മാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ക​വാ​ട​ത്തി​ൽ തീ​ർ​ത്ത​ത്. ദേ​ശീ​യ​ത​യു​ടെ പ്രാ​ധാ​ന്യം ത​ല​മു​റ​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട​തി​ന്‍റെ​യും ത്യാ​ഗ​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​ട്ടാ​ണ് ഇ​തു സ്ഥാ​പി​ച്ച​ത്.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​താ​ക ഉ​യ​ർ​ത്തി സ്മൃ​തി ശി​ല്പം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​പോ​ൾ നി​ല​യ്ക്ക​ൽ, ഫാ. ​സി​നു രാ​ജ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ജി​മ്മി ലൈ​റ്റ് ജോ​യ്സ്, സി.​ടി. ചെ​റി​യാ​ൻ, കെ. ​ബാ​ബു, ജോ​ഷി കെ. ​മാ​ത്യു, മ​ഞ്ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രു​വ​ള്ളി​പ്ര സ്കൂ​ളി​ൽ

തി​രു​വ​ല്ല: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​സി​സി, ലി​റ്റി​ൽ ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ് എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ റാ​ലി​യും ഫ്ളാ​ഷ്മോ​ബും സം​ഘ​ടി​പ്പി​ച്ചു.

തി​രു​വ​ല്ല ഡി​ഇ​ഒ എ. ​പ്ര​സീ​ന റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ജ​യ മാ​ത്യൂ​സ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ലി​ജു എം. ​സ​ഖ​റി​യ, മെ​ൻ​സി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ

തി​രു​വ​ല്ല: ല​യ​ൺ​സ് ക്ല​ബി​ന്‍റെ​യും സി​എ​സ്ഐ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക സു​ഷ സൂ​സ​ൻ ജോ​ർ​ജ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി വി.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് സു​ഷ സൂ​സ​ൻ ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. ശ്ര​വ​ണ സം​സാ​ര പ​രി​മി​ത​രാ​യ കു​ട്ടി​ക​ൾ ആം​ഗ്യ​ഭാ​ഷ​യി​ൽ ദേ​ശീ​യ​ഗാ​നം അ​വ​ത​രി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ക്ര​മീ​ക​രി​ച്ചു. ആ​സാ​ദി കി ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഓ​ർ​മ​യാ​യി "ആ​സാ​ദി' എ​ന്ന് പേ​രി​ട്ട മാ​വി​ൻ തൈ ​പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു കാ​മ്പ​സി​ൽ ന​ട്ടു. കൂ​ടാ​തെ എ​ല്ലാ ബു​ധ​നാ​ഴ്ച​യും തി​രു​വ​ല്ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​യ "ആ​ൻ ദാ​ൻ' ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ദേ​ശ​ഭ​ക്തി ഗാ​നം, ഫ്രീ​ഡം റാ​ലി, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൺ സാം ​രാ​ജു, ബോ​ബി​ൻ ബാ​ബു, ജോ​ഷ്വാ രാ​ജു ജോ​ർ​ജ്, എ​ൻ.​ബി. ബി​നീ​ഷ്, ആ​ഷ്‌​ലി അ​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി

കോ​ട്ടാ​ങ്ങ​ൽ: സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്വാ​ത​ന്ത്ര്യ റാ​ലി ന​ട​ത്തി. പെ​രു​മ്പെ​ട്ടി പോ​ലീ​സ് എ​സ്ഐ ശ്യാ​മ​കു​മാ​രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു ചു​ങ്ക​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ചു​ങ്ക​പ്പാ​റ ക​വ​ല​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി മാ​ത്യു, വ​ർ​ഗീ​സ് ജോ​സ​ഫ്, കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ, ജോ​ളി ജോ​സ​ഫ്, മാ​ത്യൂ​സ് ഡാ​നി​യേ​ൽ, മു​ഹ​മ്മ​ദ്‌ സാ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ അ​ധ്യാ​പ​ക​രും പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

ആ​നി​ക്കാ​ട് സെ​ന്‍റ്
മേ​രീ​സ് സ്കൂ​ളി​ൽ

മ​ല്ല​പ്പ​ള്ളി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ മോ​ളി​കു​ട്ടി സി​ബി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ഐ​ടി​സി അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ആ​നി​ക്കാ​ട് സ്കൂ​ളി​ൽ വ​രെ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​ന​റാ​ലി ഐ​ടി​സി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പ് വ​ട്ട​മ​റ്റം ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. തു​ട​ർ​ന്നു
സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എ​ബി ആ​നി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജി ര​തീ​ഷ്, വാ​ർ​ഡം​ഗം അ​ജി ക​ല്ലു​പു​ര, ജോ​സ​ഫ് ആ​ന്‍റ​ണി, ജി​ജി വ​ർ​ഗീ​സ്, ജ​യ്സി മാ​ത്യു, മാ​ത്യു വ​ർ​ഗീ​സ്, പ്ര​മോ​ദ് പി. ​മാ​ർ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നാഘോഷം

കൊ​റ്റ​നാ​ട്: ക​ള​ന്പാ​ല എം​ടി എ​ൽ​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ലി​യും സ​മ്മേ​ള​നു​വം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഏ​ബ്ര​ഹാം പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ബി​നോ​ജ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ശ ജി​ജി എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൽ​സ​മ്മ പി. ​മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് ബി​ജി ജോ​ർ​ജ്, മ​ഹി​മ വ​ർ​ഗീ​സ്, അ​ക്ഷ​ത് വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​യ്പൂ​ര്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വാ​യ്‌​പൂ​ര്‌ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സീ​ല ബീ​വി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. ന​ന്ദ​കു​മാ​ർ, ഉ​ഷാ​ശ്രീ​കു​മാ​ർ സെ​ക്ര​ട്ട​റി ടി.​എ.​എം. ഇ​സ്മാ​യി​ൽ, ഗൗ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ന്പ​നാ​ട്: ഐ​ക്യ​ഭാ​ര​ത​ത്തി​ന്‍റെ 75-ാമ​ത് സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷം ഫ്ര​ണ്ട്സ് ഓ​ഫ് കു​മ്പ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള മു​ൻ താ​ര​വും കേ​ര​ള പോ​ലീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റു​മാ​യ അ​ല​ക്സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​യ്സ​ൺ പി.​എം. റോ​സ, കു​മ്പ​നാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ, വ​ർ​ഗീ​സ് ഈ​പ്പ​ൻ, ബാ​ബു തോ​മ​സ്, ബി​ജി ആ​ന​പ്പാ​റ​യ്ക്ക​ൽ, ലി​ജി നെ​ല്ലി​മ​ല, തോ​മ​സ് ജോ​ൺ കാ​ടു​വെ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി: ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഗ്രാ​മീ​ണ ക്ല​ബ് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ​താ​ക ഉ​യ​ർ​ത്തി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ന്ത്യ @ 75 ഓ​ർ​മ മ​രം ന​ട്ടു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പ്ര​ദീ​പ് കു​മാ​ർ, ദാ​സ് പു​തു​മം​ഗ​ല​ത്ത്, നി​ഖി​ൽ നീ​രേ​റ്റ്, വി​വേ​ക്, അ​ഭി​ലാ​ഷ്, ധ​നേ​ഷ് കൊ​ട്ട​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ന്നി: സീ​നി​യ​ർ ചേം​ബ​ർ കോ​ന്നി ലീ​ജി​യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലീ​ജി​യ​ൻ ഓ​ഫീ​സി​നു മു​ന്പി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ ര​ച​ന, പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത്, ദേ​ശ​ഭ​ക്തി​ഗാ​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​രം, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​രേ​ഷ്കു​മാ​ർ, വി.​ബി. ശ്രീ​നി​വാ​സ​ൻ, ഏ​ബ്ര​ഹാം സാ​മു​വ​ൽ, ജോ​സ​ഫ് തോ​മ​സ്, മാ​ത്യു കെ. ​ചെ​റി​യാ​ൻ, ജേ​ക്ക​ബ് തോ​മ​സ്, ജോ​ജി ജോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ങ്ങും​കാ​വ്: തെ​ങ്ങും​കാ​വ് ജി​എ​ൽ​പി​എ​സി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വം വി​പു​ല​മാ​യി ആ​ച​രി​ച്ചു. പ്ര​ഥ​മ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തി. വൈ​സ്മെ​ൻ ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി.​എ​സ്. ജോ​സ്, ജോ​സ് ക​രി​മ​ര​ത്തി​നാ​ൽ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ല​കി. തു​ട​ർ​ന്ന് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ രാ​ജി സി. ​ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജോ​യ് ആ​ലു​ക്കാ​സി​ൽ

തി​രു​വ​ല്ല: ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂം അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ റി​ട്ട​യേ​ഡ് ഹോ​ണ​റി ക്യാ​പ്റ്റ​ൻ എം.​ജെ. ചാ​ക്കോ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക്രി​സ് തോ​മ​സ്, എ​സ്‌​സി​എ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ൺ കെ. ​തോ​മ​സ്, എ​സ്‌​സി​എ​സ് എ​ച്ച്എ​സ്എ​സ് കോ​മേ​ഴ്‌​സ് വി​ഭാ​ഗം പ്ര​ധാ​ന​ധ്യാ​പ​ക​ൻ സെ​ൻ​മോ​ൻ വി. ​ഫി​ലി​പ്പ്, തി​രു​വ​ല്ല ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ർ ആ​ർ. ബാ​ബു, തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി. ​റാ​ഫേ​ൽ, ജ്വ​ല്ല​റി മാ​നേ​ജ​ർ സി​ജോ ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പി. ​രാ​കേ​ഷ്, ജോ​ളി സി​ൽ​ക്‌​സ് മാ​നേ​ജ​ർ ഫ്രാ​ങ്ക്‌​ളി​ൻ ഫ്രാ​ൻ​സി​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ വി​ജ​യ് പോ​ൾ, സി​ആ​ർ​ഒ ജോ​ൺ ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.