പ്ര​കാ​ശ​നം ചെ​യ്തു
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: "കെ.​കെ. നാ​യ​ർ ദി ​ലെ​ജ​ന്‍റ് ഓ​ഫ് പ​ത്ത​നം​തി​ട്ട' ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ, കെ.​കെ.​നാ​യ​ർ​ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് മു​ൻ എം​എ​ൽ​എ കെ.​കെ നാ​യ​രു​ടെ പേ​രി​ൽ " ദി ​ലെ​ജ​ന്‍റ് ഓ​ഫ് പ​ത്ത​നം​തി​ട്ട' എ​ന്ന പേ​രി​ലാ​ണ് ഡോ​ക്കു​മെ​ന്‍റ​റി നി​ർ​മി​ക്കു​ന്ന​ത്.
ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ​ഹു​സൈ​ൻ,പ​ത്ത​നം​തി​ട്ട ട്രി​നി​റ്റി മൂ​വി മാ​ക്സ് എം​ഡി പി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​ഗോ​കു​ലേ​ന്ദ്ര​ൻ, സു​നി​ൽ മാ​മ​ൻ കൊ​ട്ടു​പ​ള്ളി​ൽ, കെ. ​അ​നി​ൽ​കു​മാ​ർ, ദി​നേ​ശ്നാ​യ​ർ, കെ.​ജാ​സിം​കു​ട്ടി, പി. ​സ​ക്കീ​ർ​ശാ​ന്തി, ഷ​ബീ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.