ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം: 1,849 സീ​റ്റ് ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്നു
Thursday, August 18, 2022 10:51 PM IST
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം ജി​ല്ല​യി​ൽ ഒ​ഴി​വു​ള്ള​ത് 1,849 സീ​റ്റു​ക​ൾ. 9,584 സീ​റ്റു​ക​ളാ​ണ് ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റി​നു നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 7,735 സീ​റ്റു​ക​ൾ ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റി​ലാ​യി അ​നു​വ​ദി​ച്ചു.
3,869 കു​ട്ടി​ക​ളാ​ണ് ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി​യ​ത്. 2,564 പേ​ർ താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മാ​ണ് നേ​ടി​യ​ത്. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ 1,302 പേ​ർ​ക്കു പു​തു​താ​യും 806 പേ​ർ​ക്ക് ഹ​യ​ർ ഓ​പ്ഷ​നി​ലും സീ​റ്റ് ഉ​റ​പ്പാ​ക്കി.
ഇ​വ​രി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ക​ണ​ക്ക് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​തി​നു ശേ​ഷം ഒ​രു പ്ര​ധാ​ന അ​ലോ​ട്ട്മെ​ന്‍റ് കൂ​ടി​യു​ണ്ടാ​കും.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ്പോ​ലും ബാ​ക്കി​യി​ല്ല. 5,023 സീ​റ്റു​ക​ളി​ലേ​ക്കും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വ്
പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വ് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ്. 954 സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. 1,028 സീ​റ്റു​ക​ൾ നീ​ക്കി​വ​ച്ചി​രു​ന്ന​തി​ൽ 74 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ലോ​ട്ട്മെ​ന്‍റ് നേ​ടി​യ​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 1,542 സീ​റ്റു​ക​ൾ മാ​റ്റി​വ​ച്ച​തി​ൽ 1,435ലും ​അ​ലോ​ട്ട്മെ​ന്‍റാ​യി. 107 സീ​റ്റു​ക​ളാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്.
മ​റ്റു സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ: ഈ​ഴ​വ (തീ​യ്യ) - 14, മു​സ്‌​ലിം - 50, ആം​ഗ്ലോ ഇ​ന്ത്യ​ൻ (എ​ൽ​എ​സ്എ) - 117, ചേ​ര​മ​ർ ഒ​ബി​സി- 6, ഹി​ന്ദു ഒ​ബി​സി- 31, ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ- 160, അ​ന്ധ​ർ- 30, ധീ​വ​ര അ​നു​ബ​ന്ധം- 30, വി​ശ്വ​ക​ർ​മ- 0, കു​ശ​വ- 61, കു​ടും​ബി- 68, സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ- 172.

സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ
219 ഒ​ഴി​വ്
ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴും കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ച പ്ല​സ് വ​ൺ​സീ​റ്റു​ക​ളി​ൽ 219 എ​ണ്ണം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. 275 സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലു​ള്ള​ത്. ഇ​തി​ൽ 56 സീ​റ്റു​ക​ൾ മാ​ത്ര​മേ അ​ലോ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ.
ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ 45 പേ​ർ സ്ഥി​ര പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ൾ 10 പേ​ർ താ​ത്കാ​ലി​ക പ്ര​വേ​ശ​ന​മാ​ണ് നേ​ടി​യ​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കി​യ​ത്.