സ്വാ​ത​ന്ത്ര്യ​ ദി​നാ​ഘോ​ഷ​വും ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും
Thursday, August 18, 2022 10:51 PM IST
കോ​ട്ടാ​ങ്ങ​ൽ: ആ​ല​പ്ര​ക്കാ​ട് സെ​ന്‍റ് ലി​റ്റി​ൽ ത്രേ​സ്യാ​സ് എ​ൽ​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ ദി​ന റാ​ലി​യും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി.
ക്ലാ​സ് റൂം ​ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ മു​ള്ള​ൻ പാ​റ​യ്ക്ക​ൽ, വി.​എ​സ്. മ​നു​ലാ​ൽ, പ്ര​ഫ. മാ​ത്യു ജെ. ​മു​ട്ട​ത്ത്, ഫാ. ​ടോ​മി ഇ​ല​വു​ങ്ക​ൽ, എം.​വി. വ​ർ​ഗീ​സ് മ​ള്ളാ​ത്ത്, അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, എം.​എം. യൂ​സ​ഫ്, ലാ​ലു ജോ​സ​ഫ്, നീ​നാ മാ​ത്യു, വി​നോ​ദ് ഫി​ലി​പ്പ്, സോ​ണി​യ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫി​സി​ഷ​ൻ​സ് സ​മ്മേ​ള​നം തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ​ൻ​സ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള ശാ​ഖ​യു​ടെ 2022 -23 വ​ർ​ഷ​ത്തെ ആ​ദ്യ​പാ​ദ​സ​മ്മേ​ള​നം 21നു ​രാ​വി​ലെ 8.30 മു​ത​ൽ തി​രു​വ​ല്ല കെ​ജി​എ എ​ലൈ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ​ഗ്ധ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ഇ​രു​നൂ​റോ​ളം ഫി​സി​ഷ​ൻ​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ ഫി​സി​ഷ​ൻ​സ് ക്ല​ബ് - തി​രു​വ​ല്ല​യാ​ണ് ആ​തി​ഥേ​യ​ത്വം അ​രു​ളു​ന്ന​ത്.