കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ മോഷണം അന്വേഷിക്കാൻ സമിതി
1376298
Wednesday, December 6, 2023 11:02 PM IST
പത്തനംതിട്ട: കലഞ്ഞൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ ഫര്‍ണിച്ചറും ഇന്റീരിയര്‍ ഡെക്കറേഷന് സാമഗ്രികളും കാണാതായെന്ന അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഡിസിസി നിയോഗിച്ചു.
സംഭവം അന്വേഷിച്ച് 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, ഹരികുമാര്‍ പൂതങ്കര, എസ്.വി. പ്രസന്നകുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.