പാ​യി​പ്പാ​ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, April 22, 2024 4:04 AM IST
പാ​യി​പ്പാ​ട്: സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​ചെ​റി​യാ​ന്‍ കു​രി​ശു​മ്മൂ​ട്ടി​ല്‍ കൊ​ടി​യേ​റ്റി.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ഫാ. ​മാ​ത്യു പൊ​ട്ടം​കു​ളം വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച വെ​ള്ളാ​പ്പ​ളി കു​രി​ശ​ടി​യി​ല്‍ പ്ര​സം​ഗ​വും തു​ട​ര്‍​ന്ന് പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ റാ​സ. തി​രു​നാ​ള്‍ ദി​വ​സ​മാ​യ 27നു ​ഫാ. വ​ര്‍​ഗീ​സ് ഈ​രാ​ച്ചേ​രി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. 28നു ​കൊ​ടി​യി​റ​ക്ക്.