പോ​ളിം​ഗ് ബൂ​ത്തു​ക​ൾ രാ​ത്രി​യോ​ടെ സ​ജ്ജ​മാ​കും; നാ​ളെ വോ​ട്ടെ​ടു​പ്പ്
Thursday, April 25, 2024 3:21 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടെ​ടു​പ്പ് നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും നീ​ങ്ങി​ത്തു​ട​ങ്ങും.

രാ​ത്രി​യോ​ടെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​റും പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1,437 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 75 ശ​ത​മാ​നം ബൂ​ത്തു​ക​ളി​ല്‍ ത​ത്സ​മ​യ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. 1,783 ബാ​ല​റ്റ് യൂ​ണി​റ്റ്, 1,773 ക​ൺ​ട്രോ​ള്‍ യൂ​ണി​റ്റ്, 1,915 വി​വി​പാ​റ്റ് എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മോ​ക്പോ​ൾ രാ​വി​ലെ 5.30ന്

​പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ നാ​ളെ രാ​വി​ലെ 5.30ന് ​മോ​ക്പോ​ള്‍ ന​ട​ക്കും. പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ രാ​വി​ലെ 5.30ന് ​മു​ന്പാ​യി ബൂ​ത്തു​ക​ളി​ലെ​ത്ത​ണം. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടിം​ഗ്.

ബൂ​ത്തു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. വൈ​കു​ന്നേ​രം ആ​റു വ​രെ വ​രി​യി​ല്‍ എ​ത്തി​യ​വ​ര്‍​ക്ക് സ്ലി​പ്പ് ന​ല്‍​കി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​നാ​കും. പോ​ളിം​ഗി​നു​ശേ​ഷം വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ അ​താ​തു വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ച് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ക്കും. ജൂ​ണ്‍ നാ​ലി​ന് സ്‌​കൂ​ളി​ല്‍ ഓ​രോ മ​ണ്ഡ​ല​ത്തി​നും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ടേ​ബി​ളു​ക​ളി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും സു​ര​ക്ഷാ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷെ​യ്ഡ്, റാ​മ്പു​ക​ള്‍, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​വ​ശ്യ​സൗ​ക​ര്യ​ങ്ങ​ളും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ക്ട​ര്‍ അ​സി​സ്റ്റ​ന്‍റു​മാ​ര്‍, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ക്ഷം ആ​പ്പ് മു​ഖേ​ന ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍, ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും.

പോ​ളിം​ഗ് ദി​വ​സം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ലും വി​പു​ല​മാ​യ ക​ൺ​ട്രോ​ള്‍ റൂം ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.