സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റി ‌‌
Tuesday, April 16, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സൈ​നി​ക സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള​ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സ​ര്‍​വീ​സ് വോ​ട്ടു​ക​ള്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.
സ​ര്‍​വീ​സ് വോ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ പി. ​ബി. നൂ​ഹി​ന് പ​ത്ത​നം​തി​ട്ട ത​പാ​ല്‍ വ​കു​പ്പ് ബി​സി​ന​സ് എ​ക്സി​ക്യൂ​ട്ടി​വ് രാ​ജീ​വ് മാ​ത്യു കൈ​മാ​റി.
പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി മേ​യ് 22ആ​ണ്.
20 സ​ര്‍​വീ​സ് വോ​ട്ടു​ക​ളാ​ണ് കൈ​മാ​റി​യ​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സ​ര്‍​വി​സ് വോ​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ലേ​ക്കാ​യി ത​പാ​ല്‍ വ​കു​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ല​ഭ്യ​മാ​കു​ന്ന പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നേ​രി​ട്ട് കൈ​മാ​റും. ഓ​രോ ദി​വ​സ​വും ല​ഭി​ച്ച പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക​ണ​ക്ക് കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ സു​ര​ക്ഷി​ത സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സ്വീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ വീ​ഡി​യോ​ഗ്രാ​ഫ് ചെ​യ്യും. ‌