ചോ​ദ്യം പ​രി​ധി​ക്കു പു​റ​ത്ത്, അ​പേ​ക്ഷ​ക​നു ക​മ്മീ​ഷ​ണ​റു​ടെ ശാ​സ​ന
Tuesday, July 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: നാ​യ ഓ​രി​യി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​വു​മാ​യി വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച അ​പേ​ക്ഷ​ക​നെ ക​മ്മി​ഷ​ണ​ര്‍ വി​ന്‍​സ​ന്‍ എം.​പോ​ള്‍ താ​ക്കീ​ത് ചെ​യ്തു.
പ​ന്ത​ളം മു​ടി​യൂ​ര്‍​ക്കോ​ണം ല​ക്ഷ്മി​ഭ​വ​നി​ല്‍ അ​ശോ​ക​നാ​ണ് അ​യ​ല്‍​ക്കാ​ര​ന്റെ നാ​യ ഓ​രി​യി​ടു​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക്കാ​ര​ന്‍.
ചോ​ദ്യം വി​വ​രാ​വ​കാ​ശ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്നും പൊ​തു അ​ധി​കാ​രി​യി​ല്‍ ല​ഭ്യ​മാ​യ രേ​ഖ​ക​ള്‍, ര​ജി​സ്റ്റ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് മാ​ത്ര​മേ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം മ​റു​പ​ടി ത​രാ​ന്‍ ക​ഴി​യൂ​വെ​ന്ന് അ​പേ​ക്ഷ​ക​നെ ര​ണ്ടു ത​വ​ണ അ​റി​യി​ച്ച കാ​ര്യം വ്യ​ക്ത​മാ​ക്കി കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ണ​റു​ടെ താ​ക്കീ​ത്. അ​ശോ​കന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു.
ഇ​തേ തു​ട​ര്‍​ന്ന് അ​ശോ​ക​ന്‍ മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. മ​റ്റു പ​രാ​തി​ക​ളോ​ടൊ​പ്പം ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് അ​ശോ​ക​ന്‍റെ പ​രാ​തി​യും പ​രി​ഗ​ണി​ച്ച​ത്.
ക​ള​ക്ട​റേ​റ്റി​ലെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് മു​റി​യി​ല്‍ പ​രാ​തി​ക്കാ​രു​മെ​ത്തി​യി​രു​ന്നു.
അ​ശോ​ക​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ബി​ജു​മാ​ത്യു, ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​എ​സ്. ബി​ന്ദു എ​ന്നി​വ​രും ഹാ​ജ​രാ​യി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മം ദു​ര്‍​വി​നി​യോ​ഗം ചെ​യ്യ​രു​തെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​ശോ​ക​നോ​ടു പ​റ​ഞ്ഞു. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ​പ്പ​റ്റി ഒ​രു വി​വ​ര​വും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.
പ​രാ​തി ന​ല്‍​കി​യ​ശേ​ഷം പ​ത്ര​വാ​ര്‍​ത്ത ന​ല്‍​കി പേ​രെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്നും ക​മ്മീ​ഷ​ണ​ര്‍ ആ​രാ​ഞ്ഞു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ത​ന്‍റെ​യും സ​മ​യം പാ​ഴാ​കു​ക​യാ​ണ്.
എന്നാ​ല്‍ അ​റി​യാ​നു​ള​ള അ​വ​കാ​ശം കൊ​ണ്ടാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്ന് അ​ശോ​ക​ന്‍ വി​ശ​ദീ​ക​ര​ച്ചു.
എ​ന്നാ​ല്‍, പൊ​തു അ​ധി​കാ​രി​യി​ല്‍ ഉ​ള​ള രേ​ഖ​യും ര​ജി​സ്റ്റ​റും അ​ടി​സ്ഥാ​ന​മാ​ക്കി​യേ മ​റു​പ​ടി ത​രാ​ന്‍ ക​ഴി​യൂ​വെ​ന്ന് ക​മ്മി​ഷ​ണ​ര്‍ മ​റു​പ​ടി ന​ല്‍​കി.
വി​വ​ര​ങ്ങ​ള്‍ ഗ​വേ​ഷ​ണം ന​ട​ത്തി ക​ണ്ടു​പി​ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ ല്ലെ​ന്നും ക​മ്മീ​ഷ​ന്‍ നി​രീ​ക്ഷി​ ച്ചു.‌‌